newsroom@amcainnews.com

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ​ഗുൽ എന്ന് റിപ്പോർട്ട്

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കേരളത്തിലടക്കം പഠിച്ച ഷെയ്ഖ് സജാദ് ​ഗുൽ എന്ന് റിപ്പോർട്ട്. എൻഐഎയുടെ അന്വേഷണത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാളുടെ പങ്ക് നിർണായകമെന്ന് കണ്ടെത്തി. പാക്കിസ്ഥാനിലെ റാവിൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പഹൽ​ഗാമിലേത് കൂടാതെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

ശ്രീന​ഗറിൽ പഠിച്ച സജാദ് ​ഗുൽ ബം​ഗളൂരുവിൽനിന്നും എംബിഎ നേടിയ ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയത്. ശേഷം ശ്രീന​ഗറിലേക്ക് മടങ്ങിയ ​ഗുൽ അവിടെ ലാബ് സ്ഥാപിക്കുകയും ലാബിന്റെ മറവിൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. 2002 ൽ സ്ഫോടകവസ്തുക്കളുമായി പിടിയിലായി ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് ​ഗുൽ പാക്കിസ്ഥാനിലേക്ക് പോയി ലഷ്കർ ഇ ത്വയ്ബയുടെ നിഴൽ സംഘടനയായ ടിആ‌ർഎഫുമായി വീണ്ടും ഭീകര പ്രവർത്തനങ്ങളിൽ സജീവമായത്.

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക്: യാത്രകളെ ബാധിക്കുമെന്ന ആശങ്കയിൽ കനേഡിയൻ യാത്രക്കാർ

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

Top Picks for You
Top Picks for You