newsroom@amcainnews.com

ടൊറന്റോയിൽ ലിഥിയം-അയേൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങളുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായെന്ന് റിപ്പോർട്ട്

ടൊറന്റോ: ടൊറന്റോയിൽ ലിഥിയം-അയേൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങളുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായെന്ന് റിപ്പോർട്ട്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ തീപിടുത്തങ്ങളുടെ എണ്ണം 162 ശതമാനം വർധിച്ചതായി സിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2022ൽ 29 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2024 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 76 ആയി വർധിച്ചു. ഈ വർഷം 43 തീപിടുത്തങ്ങൾ ലിഥിയം-അയേൺ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായിട്ടുണ്ടെന്ന് സിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ലിഥിയം-അയേൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങൾ പലതും തടയാവുന്നവയാണെന്ന് ടൊറന്റോ ഫയർ ചീഫ് ജിം ജെസ്സോപ്പ് പറഞ്ഞു. ബാറ്ററി തീപിടുത്തങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പൊതുസുരക്ഷാ ക്യാമ്പയ്ൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇ-ബൈക്കുകൾ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന ലിഥിയം-അയേൺ ബാറ്ററികൾ പൊതുവേ സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ബാറ്ററികൾ കേടായാലോ, കൃത്രിമത്വം കാണിച്ചാലോ അവ അപകടകരമാകുമെന്ന് ജിം ജെസ്സോപ്പ് മുന്നറിയിപ്പ് നൽകി. ബാറ്ററി സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

You might also like

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

Top Picks for You
Top Picks for You