newsroom@amcainnews.com

കാനഡയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 19 ശതമാനവും താത്കാലിക വിദേശ തൊഴിലാളികളെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരിൽ 19 ശതമാനവും താത്കാലിക വിദേശ തൊഴിലാളികളെന്ന് റിപ്പോർട്ട്. ജനുവരിയിലെ കണക്കനുസരിച്ച്, സ്വകാര്യ മേഖലയിൽ ഏകദേശം 16.5 ദശലക്ഷം തൊഴിലാളികളാണ് കാനഡയിലുള്ളത്. താൽക്കാലിക താമസക്കാരുടെ എണ്ണം 3,049,277 ആണെന്നും അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു. മെയ് ഒന്നിലെ ഇമിഗ്രേഷൻ മന്ത്രാലയത്തിൻ്റെ ബ്രീഫിംഗ് നോട്ട് പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

നിലവിൽ രാജ്യത്ത് മൂന്ന് ദശലക്ഷത്തിലധികം താൽക്കാലിക താമസക്കാരുണ്ട്, ഇതിൽ 129,000 ൽ അധികം പേർ വിസ കാലാവധി കഴിഞ്ഞിട്ടും കാനഡയിൽ തുടരുന്നവരാണ്. താൽക്കാലിക താമസക്കാർ കാനഡയുടെ സമ്പദ്‌വ്യവസ്ഥയെയും സംസ്കാരത്തെയും വളർത്താൻ സഹായിക്കുന്നുണ്ടെങ്കിലും, തൊഴിൽ വിപണി, ഭവന വിതരണം തുടങ്ങിയ മേഖലകളിൽ കാര്യങ്ങൾ സന്തുലിതമായി നിലനിർത്തുന്നതിനായി കുടിയേറ്റം കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. മൂന്ന് ദശലക്ഷത്തോളം താല്കാലിക താമസക്കാരിൽ ഒന്നര ലക്ഷത്തോളം പേർ വർക് പെർമിറ്റുള്ളവരാണ്. സ്റ്റഡി പെർമിറ്റിൽ എത്തിയവരാണ് ആറര ലക്ഷത്തോളം പേർ.

You might also like

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ഗാസയിലേക്കുള്ള സഹായ വിതരണം ആരംഭിച്ച് കനേഡിയന്‍ ചാരിറ്റി സംഘടന

Top Picks for You
Top Picks for You