newsroom@amcainnews.com

മലയാളികൾക്ക് ആശ്വാസം! ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്‌ഇബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഒരു യൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായി.

ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവ് വരുത്തിയിരുന്നു. ആയിരം വാട്‍സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സർചാർജിൽനിന്നു പൂർണമായും ഒഴിവാക്കി.

You might also like

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

Top Picks for You
Top Picks for You