newsroom@amcainnews.com

മഴ ചതിച്ച് ആശാനേ! വിൽപന കുറഞ്ഞു, ജിഎസ്ടിയിൽ മാറ്റം… ഏജന്റുമാരുടെ അഭ്യർഥന; തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു. നാളെയായിരുന്നു നറുക്കെടുപ്പ്. ഒക്ടോബർ നാലിലേക്കാണ് മാറ്റിവച്ചത്. കനത്ത മഴയെത്തുടർന്ന് വിൽപന കുറഞ്ഞത്, ജിഎസ്ടിയിൽ വന്ന മാറ്റം തുടങ്ങിയവ മൂലമാണ് നറുക്കെടുപ്പ് മാറ്റിവച്ചത്. ഏജന്റുമാരുടെ അഭ്യർഥന കൂടി പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിയ നടപടിയെന്ന് പ്രസ്താവനയിൽ വകുപ്പ് അറിയിച്ചു.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത് പാലക്കാടാണ് – 14,07,100 എണ്ണം. തൃശൂരിൽ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഓണം ബംപർ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നൽകും.

You might also like

കൊൽ‌ക്കത്തയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി; സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ, മൂന്നു പേർ അറസ്റ്റിൽ

പട്ടിണിയും ദാരിദ്ര്യവും സാധാരണ സംഭവമായി മാറിയിരിക്കുന്നു! കാനഡയിൽ ഫുഡ് ബാങ്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന

ആൽബർട്ടയിൽ $7 മില്യൺ ഡോളറിൻ്റെ കൊക്കെയ്ൻ വേട്ട; 28കാരനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

കാർ വിൽക്കുമ്പോൾ സൂക്ഷിക്കുക! രജിസ്‌ട്രേഷൻ മാറ്റാത്തതിനാൽ പഴയ കാർ വിറ്റ ഉടമയ്ക്ക് നൽകേണ്ടിവന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ

സൈനിക കരാറിൽ ഒപ്പ് വെച്ച് കാനഡ-ഫിലിപ്പീൻസ്

പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും! വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് കനേഡിയൻ തൊഴിൽ മന്ത്രി

Top Picks for You
Top Picks for You