newsroom@amcainnews.com

പൊതുജന ജാഗ്രതാ സംവിധാനമായ അലര്‍ട്ട് റെഡി’ പരീക്ഷണം ഇന്ന്

ടൊറന്റോ : കാനഡയില്‍ അടിയന്തര പൊതുജന ജാഗ്രതാ സംവിധാനമായ ‘അലര്‍ട്ട് റെഡി’ ഇന്ന് പരീക്ഷിക്കും. പ്രത്യേക അലര്‍ട്ട് ശബ്ദത്തോടെ ടെലിവിഷന്‍, റേഡിയോ, സ്മാര്‍ട്ട്ഫോണുകള്‍ പോലുള്ള വയര്‍ലെസ് ഉപകരണങ്ങളില്‍ പ്രത്യേക മുന്നറിയിപ്പ് പ്രക്ഷേപണം ചെയ്യും. കെബെക്ക് ഒഴികെയുള്ള മുഴുവന്‍ കനേഡിയന്‍ പ്രവിശ്യകളും ഇതില്‍ പങ്കെടുക്കും.

അടിയന്തരാവസ്ഥയെ അനുകരിക്കുന്ന രീതിയിലായിരിക്കും പരീക്ഷണം. എന്നാല്‍, പൊതുജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും യാതൊരു നടപടിയും കൈക്കൊള്ളേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. സിസ്റ്റം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവബോധം വളര്‍ത്താനുമുള്ള കാനഡയുടെ ശ്രമത്തിന്റെ ഭാഗമാണിത്. പൊതുജന സുരക്ഷയ്ക്ക് ഈ സംവിധാനം നിര്‍ണായകമായതിനാല്‍ കാനഡക്കാര്‍ക്ക് ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു. വര്‍ഷം തോറും സിസ്റ്റം പരിശോധിക്കണമെന്ന് കാനഡയുടെ ചട്ടം അനുശാസിക്കുന്നു.

താമസിക്കുന്ന പ്രവിശ്യയെ അനുസരിച്ച് ടെസ്റ്റ് അലര്‍ട്ട് വിവിധ സമയങ്ങളിലായിരിക്കും ലഭിക്കുക:

ആല്‍ബര്‍ട്ട – 1:55 PM MDT
ബ്രിട്ടിഷ് കൊളംബിയ – 1:55 PM PDT
മാനിറ്റോബ – 1:55 PM CDT
ന്യൂബ്രണ്‍സ്വിക്ക് – 10:55 AM ADT
ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ – 10:45 AM NDT
നോര്‍ത്ത് വെസ്റ്റ് ടെറിട്ടറീസ്- 9:55 AM MDT
നോവസ്‌കോഷ – 1:55 PM ADT
നൂനവൂട്ട് – 2:00 PM EDT
ഒന്റാരിയോ – 12:55 PM EDT
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് – 12:55 PM ADT
സസ്‌കാച്വാന്‍ – 1:55 PM CST
യൂകോണ്‍ – 1:55 PM YST

You might also like

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

വാൻകുവർ റിയൽ എസ്റ്റേറ്റ് മേഖലയിൽ വീടുകളുടെ വിലയിൽ നേരിയ കുറവ്; ഭവന വിലയിൽ വാൻകുവർ ഒന്നാം സ്ഥാനം തുടരുന്നു

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

പലസ്തീന് രാഷ്ട്ര പദവി: കാനഡയ്‌ക്കെതിരെ ഭീഷണിയുമായി ട്രംപ്

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

Top Picks for You
Top Picks for You