newsroom@amcainnews.com

കാലിഫോര്‍ണിയ തിരഞ്ഞെടുപ്പ് ക്രമക്കേട്: അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂട്ടര്‍

ലോസ് ആഞ്ചല്‍സ് : കാലിഫോര്‍ണിയയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി ലോസ് ആഞ്ചല്‍സ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. എന്നാല്‍ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങളോ തെളിവുകളോ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ബില്‍ എസ്സായ്‌ലി പുറത്തുവിട്ടില്ല. ഫെഡറല്‍ തിരഞ്ഞെടുപ്പ് നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും,” അദ്ദേഹം വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ യോഗ്യരായ അമേരിക്കന്‍ പൗരന്മാര്‍ മാത്രമാണെന്ന് ഉറപ്പുവരുത്താനുള്ള എല്ലാ ശ്രമങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ തടസ്സപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് ദീര്‍ഘകാലമായി കാലിഫോര്‍ണിയയിലെ വോട്ടര്‍ പട്ടികകളില്‍ പ്രശ്‌നങ്ങളുണ്ടെന്ന നിലപാട് സ്വീകരിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും വകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തമായ തെളിവുകള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല. കൂടാതെ, തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നതായി തെളിയിക്കുന്ന വിവരങ്ങളൊന്നും ഡിഒജെ ഇതുവരെ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Building Canada Strong by investing in retrofits to the Cody Banks Arena

കോഡി ബാങ്ക്സ് അരീനയുടെ നവീകരണത്തിനായി കാനഡ ഫെഡറൽ ഫണ്ടിംഗ് പ്രഖ്യാപിച്ചു: ഊർജ സംരക്ഷണത്തിന് പുതിയ പദ്ധതികൾ

Top Picks for You
Top Picks for You