newsroom@amcainnews.com

മൊബൈൽ ഫോണുകൾ, കാറുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ സാധ്യത; കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% നികുതി ചുമത്തുമെന്ന് ട്രംപ്

വാഷിംഗ്ടൺ: കമ്പ്യൂട്ടർ ചിപ്പുകൾക്ക് 100% നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ മൊബൈൽ ഫോണുകൾ, കാറുകൾ, മറ്റ് ഗാർഹിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ സാധ്യതയുണ്ട്.
അമേരിക്കയിൽ ചിപ്പ് നിർമ്മിക്കുന്ന കമ്പനികളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഈ നീക്കം. കോവിഡ് മഹാമാരിയുടെ സമയത്ത് ചിപ്പുകളുടെ ക്ഷാമം കാരണം വാഹനങ്ങളുടെ വില വർദ്ധിക്കുകയും പണപ്പെരുപ്പം കൂടുകയും ചെയ്തിരുന്നു. പുതിയ നികുതി കമ്പനികളുടെ ലാഭം കുറയ്ക്കാനും ഉൽപ്പന്നങ്ങളുടെ വില ഉയർത്താനും ഇടയാക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, യുഎസിൽ ചിപ്പ് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി മുൻ പ്രസിഡന്റ് ജോ ബൈഡൻ 50 ബില്യൺ ഡോളറിലധികം ധനസഹായം നൽകുന്ന ‘CHIPS and Science Act’ എന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാൽ ട്രംപ് ഇതിന് എതിരാണ്.

You might also like

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി അമേരിക്കയിൽ പുതിയ സെൻസസ് നടത്താൻ ഉത്തരവിട്ടു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഹാക്ക് ചെയ്യപ്പെടാൻ സാധ്യത; കാനഡയിൽ ഡെൽ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി

കാനഡയിൽ വിവിധ ബ്രാൻഡുകളിലുള്ള പിസ്ത ഉൽപ്പന്നങ്ങളിൽ സാൽമൊണല്ല ബാക്ടീരിയ സാന്നിധ്യം; 52 പേർക്ക് രോഗം സ്ഥിരീകരിച്ചു, 9 പേർ ആശുപത്രിയിൽ

യുഎസില്‍ നിന്നുള്ള ആയുധ ഇറക്കുമതി മരവിപ്പിച്ചിട്ടില്ല:റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യ

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

Top Picks for You
Top Picks for You