newsroom@amcainnews.com

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാമെന്ന് മാര്‍പാപ്പ

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ വത്തിക്കാന്‍ തയാറാണെന്ന് ലിയോ മാര്‍പാപ്പ. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്ഥിരസമാധാനമാണ് ഉടന്‍ വേണ്ടതെന്ന് മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ മലയോരപട്ടണമായ കസ്റ്റല്‍ ഗണ്‍ദോല്‍ഫോയിലാണു മാര്‍പാപ്പയെ സെലെന്‍സ്‌കി സന്ദര്‍ശിച്ചത്. രണ്ടാഴ്ച അവധി ചെലവഴിക്കാനാണു മാര്‍പാപ്പ ഇവിടെയെത്തിയത്.

സംഘര്‍ഷം അവസാനിപ്പിച്ച് ദീര്‍ഘകാല സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുമായി വത്തിക്കാനില്‍ ചര്‍ച്ച നടത്തുന്നത് സാധ്യമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം വൊളോഡിമിര്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു.

മാര്‍പാപ്പയായി ചുമതലയേറ്റ് രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ലിയോ മാര്‍പാപ്പ വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനില്‍ മേയ് 18 നായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. തുടര്‍ന്ന് ജൂണ്‍ നാലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി മാര്‍പാപ്പ ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ലിയോ മാര്‍പാപ്പ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍പ് പ്രസ്താവിച്ചിരുന്നു.

You might also like

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

കാനഡയുമായി വ്യാപാര കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല: ട്രംപ്

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

Top Picks for You
Top Picks for You