newsroom@amcainnews.com

പിഴവ് കമ്പനിയുടമകളുടെ പണികിട്ടിയത് പാവം തൊഴിലാളികൾക്ക്; ഫിലിപ്പീൻസ് സ്വദേശികളായ മൂന്ന് തൊഴിലാളികളുടെ തൊഴിലും കാനഡയിലെ താമസവും അനിശ്ചിതത്വത്തിൽ

കമ്പനിയുടമകളുടെ പിഴവിനെ തുടർന്ന് ഡാർട്ട്‌മുത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് സ്വദേശികളായ മൂന്ന് തൊഴിലാളികളുടെ തൊഴിലും കാനഡയിലെ താമസവും അനിശ്ചിതത്വത്തിൽ. തൊഴിൽ അനുമതി പുതുക്കുന്നതിനുള്ള അപേക്ഷയിൽ കമ്പനി വരുത്തിയ ചെറിയ പിഴവുകൾ കാരണം, 90 ദിവസത്തിനുള്ളിൽ രാജ്യം വിടേണ്ട അവസ്ഥയിലാണ് അവരിപ്പോൾ. രണ്ടു തൊഴിലാളികളുടെ അപേക്ഷയിൽ, 230 ഡോളർ തൊഴിലുടമ ഫീസ് അടയ്ക്കാൻ മറന്നതും ഒപ്പം മറ്റൊരു തൊഴിലാളിയുടെ അപേക്ഷയിൽ ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ് (LMIA) ഉൾപ്പെടുത്താതിരുന്നതും ആണ് വലിയ തിരിച്ചടിയായത്.

ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അപേക്ഷകൾ നിരസിക്കുകയും, തൊഴിലാളികളോട് ഉടൻ ജോലി നിർത്താൻ ഉത്തരവിടുകയും ചെയ്തു. ഇതോടെ, അവർക്കു മുന്നിലുള്ള ഏക മാർഗം — അപേക്ഷാ പ്രക്രിയ മുഴുവനും പുനരാരംഭിക്കുകയോ, 90 ദിവസത്തിനുള്ളിൽ രാജ്യം വിടുകയോ ആണ്. ഒരു ഫീസ് അടയ്ക്കാതിരിക്കുക, ഒരു പേപ്പർ സമർപ്പിക്കാതിരിക്കുക തുടങ്ങിയ ചെറിയ കാരണങ്ങളുടെ പേരിൽ മൂന്ന് പേരുടെ തൊഴിലും ജീവിതവും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്.. ഇത് വലിയ അനീതിയാണ് എന്ന് ബ്രൈകൺ കൺസ്ട്രക്ഷൻ ഓപ്പറേഷൻസ് മാനേജർ ഡേവ് ഹിസ്‌കോക്ക് പ്രതികരിച്ചു. കാനഡയിൽ എത്തിയശേഷം ഇവർ നിയമാനുസൃതമായാണ് ജോലി ചെയ്തത്. നികുതി അടയ്ക്കുകയും ചെയ്തു.. എന്നാൽ ഇപ്പോൾ അവരുടെ സ്വപ്നങ്ങൾ തന്നെ തകർന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

എണ്ണ വിപണിയിൽ കാനഡയുടെ കരുത്ത്; ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് നോർവേയിൽ മാർക്ക് കാർണി

Top Picks for You
Top Picks for You