newsroom@amcainnews.com

ആൽബർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ്‌ തലപ്പത്ത് പത്തനംതിട്ടക്കാരൻ; ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി

എഡ്മിൻറൻ: ആൽബർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ്‌ തലപ്പത്ത് പത്തനംതിട്ടക്കാരൻ. സാന്നിധ്യം. പ്രവിശ്യയിലെ സോഷ്യൽ വർക്കേഴ്‌സിൻറെ രജിസ്ട്രേഷനും പ്രാക്ടീസും നിയന്ത്രിക്കുന്ന ആൽബർട്ട കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ്‌ പ്രസിഡൻ്റായി മലയാളിയായ സാമുവൽ മാമ്മനെ തിരഞ്ഞെടുത്തു. ആദ്യമായിട്ടാണ് ഒരു മലയാളി കാനഡയിലെ ഏതെങ്കിലും പ്രവിശ്യയിൽ കോളേജ് ഓഫ് സോഷ്യൽ വർക്കേഴ്‌സ്‌ നേതൃത്വത്തിൽ എത്തുന്നത്. ഒൻപതിനായിരത്തിലധികം അംഗങ്ങളുള്ള സംഘടനയുടെ നേതൃത്വത്തിലേക്ക് മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ സാമുവൽ മാമ്മൻ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി സാമുവൽ എസിഎസ്ഡബ്ല്യുവിൽ അംഗമായി പ്രവർത്തിക്കുന്നുണ്ട്.

പത്തനംതിട്ട പുല്ലാട് പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ് സാമുവൽ. ഭാര്യ ജെസ്സി, മകൻ ഐസക്. സാമുവൽ 2012 മുതൽ എഡ്മിൻറനിലാണ് താമസിക്കുന്നത്. അസറ്റ് എന്ന കുട്ടികൾക്കായുള്ള സംഘടനയുടെ ഡയറക്ടർ, എഡ്മിൻറൻ സിറ്റി കമ്മ്യൂണിറ്റി സർവീസ്സ് അഡൈ്വസറി ബോർഡ് അംഗം തുടങ്ങിയ പദവികളും വഹിക്കുന്നുണ്ട്. കൂടാതെ എഡ്മിൻറനിലെ ബോൺ അക്കോർഡിലുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ഓക്ക് ഹിൽ റാഞ്ച് എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടർ കൂടിയാണ് അദ്ദേഹം.

You might also like

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

Top Picks for You
Top Picks for You