newsroom@amcainnews.com

പത്തനംതിട്ട പീഡനക്കേസ്: പ്രതികളുടെ എണ്ണം 60ആയി ഉയര്‍ന്നു, 51 പേർ അറസ്റ്റിൽ; പ്രതികളിലൊരാൾ മാതാപിതാക്കൾക്കൊപ്പമെത്തി കീഴടങ്ങി; വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60ആയി ഉയര്‍ന്നു. ഇതുവരെ 51 പേർ അറസ്റ്റിലായി. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലേറെ കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാര്‍ പറഞ്ഞു.

ചെന്നൈയില്‍ നിന്നാണ് പ്രതികളിലൊരാളെ പൊലീസ് പിടികൂടിയത്. കല്ലമ്പലം പൊലീസിനു കൈമാറിയ കേസിലെ പ്രതിയും പിടിയിലായി. ഇതിനിടെ, പ്രതികളിലൊരാള്‍ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ എത്തിയത്. പ്രതികളില്‍ അ‌ഞ്ച് പേര്‍ക്ക് പ്രായം 18 വയസിനു താഴെയാണ്. പിന്നാക്ക വിഭാഗത്തില്‍ ഉൾപ്പെടാത്തവർക്കെതിരെ പോക്സോ ക്ക് പുറമേ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി എഫ്ഐആറിൽ ചേർത്തിട്ടുണ്ട്. 13 വയസു മുതൽ അഞ്ചുവർഷക്കാലം നേരിട്ട ലൈംഗിക ചൂഷണം, പെൺകുട്ടി സിഡബ്ല്യുസിക്ക് മുൻപാകെ വെളിപ്പെടുത്തിയതിൽ നിന്നാണ് കേസിന്‍റെ തുടക്കം. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി പൊലീസ് കേസ് രജിസ്റ്റ്റര്‍ ചെയ്ത് പ്രതികളെ പിടുകൂടുകയായിരുന്നു.

You might also like

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം; നിരവധി വീടുകൾ തകർന്നു, രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകൾ പുറത്തു

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

Top Picks for You
Top Picks for You