newsroom@amcainnews.com

ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണം; ഇസ്രായേൽ – ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികൾ

ഗാസ: ഇസ്രായേൽ – ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികൾ. വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിനു പലസ്തീനികൾ പ്രതിഷേധവുമായെത്തിയത്. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിൻവാങ്ങണമെന്നുമാണ് ആവശ്യം. വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീനികളുടെ പ്രതിഷേധം.

‘ഹമാസ് ഔട്ട്’ മുദ്രാവാക്യവുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹമാസ് അനുകൂലികൾ ഭീകരരാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവും പലസ്തീനികൾ ഉയർത്തി. അതിനിടെ മുഖംമൂടി ധരിച്ച ആയുധധാരികളായ ആളുകൾ പ്രതിഷേധക്കാർക്കിടയിലേക്ക് എത്തുകയും ഭീഷണിപ്പെടുത്തി പിൻവാങ്ങാൻ നിർദേശിക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗാസയുടെ കൂടുതൽ ഭാഗങ്ങളിൽനിന്ന് ഒഴിയാൻ പലസ്തീനികളോട് ഇസ്രയേൽ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. 20ൽ അധികം പലസ്തീനികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.

You might also like

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

റഷ്യയിലെ എണ്ണ സംഭരണശാലയിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം, വൻ തീപിടിത്തം; സോച്ചിയിലെ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

Top Picks for You
Top Picks for You