newsroom@amcainnews.com

പലസ്തീൻകാരുടെയും മൊബൈൽ ഫോണുകൾ ചോർത്തി; ഇസ്രയേൽ സൈന്യത്തിനു നൽകിവന്ന ചില സേവനങ്ങൾ റദ്ദാക്കി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും മുഴുവൻ പലസ്തീൻകാരുടെയും മൊബൈൽ ഫോണുകൾ ചോർത്തിയ സംഭവത്തിൽ, ഇസ്രയേൽ സൈന്യത്തിനു നൽകിവന്ന ചില സേവനങ്ങൾ റദ്ദാക്കി മൈക്രോസോഫ്റ്റ്. പലസ്തീൻകാരുടെ ഫോൺ സന്ദേശങ്ങളുടെ ഡേറ്റ മൈക്രോസോഫ്റ്റിന്റെ അഷർ സോഫ്റ്റ്‌വെയറും എഐയും ഉപയോഗിച്ചാണ് ശേഖരിച്ചത്. ഓഗസ്റ്റിൽ ഗാർഡിയൻ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. കമ്പനി നടത്തിയ അന്വേഷണത്തിൽ റിപ്പോർട്ട് ശരിയാണെന്നു ബോധ്യമായതോടെയാണു നടപടി.

ജനങ്ങളെ നിരീക്ഷിക്കാനും വിവരം ചോർത്താനും സാങ്കേതികവിദ്യ നൽകില്ലെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനുള്ള സൈബർ സുരക്ഷാസേവനം തുടരും.ഇസ്രയേൽ സൈന്യത്തിനു മൈക്രോസോഫ്റ്റ് നൽകുന്ന സേവനങ്ങളുടെ പേരിൽ പലസ്തീൻ അനുകൂല സംഘടനകൾ പ്രതിഷേധമുയർന്നിരുന്നു. കമ്പനി ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രതിഷേധിച്ച ചില ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

You might also like

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

Top Picks for You
Top Picks for You