newsroom@amcainnews.com

എംസി റോഡിൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേരുടെ നില ഗുരുതരം

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിനു സമീപം എംസി റോഡിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് അപകടം.

ഏറ്റുമാനൂരിൽനിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. കാറിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിശമന സേനയും ഏറ്റുമാനൂർ പൊലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ – എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

You might also like
US takes strict action against Microsoft: Ban on foreign hirings

മൈക്രോസോഫ്റ്റിനെതിരെ അമേരിക്കയുടെ കർശന നടപടി: വിദേശ നിയമനങ്ങൾക്ക് വിലക്ക്

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

ഫൊക്കാന കേരള കണ്‍വെന്‍ഷന്‍ 2027: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Israel's highest civilian honor for the Indian pilot who averted an air disaster

വിമാനദുരന്തം ഒഴിവാക്കിയ ഇന്ത്യൻ പൈലറ്റിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Top Picks for You
Top Picks for You