ടൊറന്റോ: എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് നടക്കും. Toronto Woodbridge Fair Grounds-ലാണ് പരിപാടി. പാരമ്പര്യവും ആവേശവും നിറഞ്ഞ ഈ ഉത്സവം ഈ വർഷവും ഏറെ ആകർഷകമായ പരിപാടികളുമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത, നൃത്ത പരിപാടികൾ, കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന വിശാലമായ പ്ലേ ഏരിയ, പരമ്പരാഗത വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഫുഡ് സ്റ്റാളുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഹാൻഡിക്രാഫ്റ്റുകൾ എന്നിവയുടെ സ്റ്റാളുകൾ എന്നിവ ഇത്തവണത്തെ ഓണച്ചന്തയെ കൂടുതൽ സമ്പന്നമാക്കുന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ഒരു കൂട്ടം കാഴ്ചാനുഭവങ്ങളുമായി ഓണച്ചന്ത കാനഡയിലെ മലയാളികളിലേക്ക് ഇതാ ഇക്കൊല്ലവും, ഒത്ത് ചേരാം, ആഘോഷിക്കാം.