newsroom@amcainnews.com

മേയര്‍ സ്ഥാനത്ത് രണ്ട് വര്‍ഷം തികച്ച് ഒലിവിയ ചൗ

അധികാരമേറ്റെടുത്ത് രണ്ട് വര്‍ഷം പൂര്‍ത്തിയായ വേളയില്‍ തന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് സംസാരിച്ച് ടൊറന്റോ മേയര്‍ ഒലിവിയ ചൗ. നഗരത്തില്‍ തകര്‍ന്ന സൗകര്യങ്ങള്‍ നന്നാക്കാനും പുതിയവ കെട്ടിപ്പടുക്കാനും താന്‍ പ്രതിജ്ഞാബദ്ധയാണെന്ന് അവര്‍ പ്രതികരിച്ചു. ഗതാഗത മേഖലയിലും നഗരത്തിലെ സൗജന്യ സേവനങ്ങളിലും നിക്ഷേപം വര്‍ധിപ്പിച്ചത് ചൗ ഭരണനേട്ടത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടി. ശേഷിക്കുന്ന ഒന്നര വര്‍ഷം നഗര വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2023 ജൂലൈ 11-ന് ടൊറന്റോയുടെ 66-ാമത്തെ മേയറായി സത്യപ്രതിജ്ഞ ചെയ്ത ഒലിവിയ ചൗ, കാനഡയിലെ ഏറ്റവും വലിയ നഗരത്തിന്റെ നേതൃത്വത്തിലെത്തുന്ന ആദ്യത്തെ വെള്ളക്കാരനല്ലാത്ത വ്യക്തിയാണ്. കൂടുതല്‍ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ നഗരം കെട്ടിപ്പടുക്കുമെന്ന് സ്ഥാനമേല്‍ക്കുമ്പോള്‍ അവര്‍ വാഗ്ദാനം ചെയ്തിരുന്നു.

ഒലിവിയ ചൗ മേയര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍, 100 കോടി ഡോളര്‍ ബജറ്റ് കമ്മി, ഭവനപ്രതിസന്ധി, കാലപ്പഴക്കമുള്ള പൊതു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളകളായിരുന്നു സിറ്റി നേരിട്ടിരുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും, പ്രവിശ്യയുമായുള്ള പുതിയ കരാറിലൂടെ സിറ്റി ഹാളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും, ചെലവ് കുറഞ്ഞതും വാടക നിയന്ത്രിതവുമായ റെക്കോര്‍ഡ് എണ്ണം ഭവന നിര്‍മ്മാണങ്ങള്‍ ആരംഭിച്ചതായും മേയര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പോസ്റ്റില്‍കുറിച്ചു.

You might also like

കാൽഗറി സിട്രെയിൻ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചതായി റിപ്പോർട്ട്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

Top Picks for You
Top Picks for You