newsroom@amcainnews.com

സര്‍നെയിം നീക്കം ചെയ്ത് ഒബാമയുടെ മകള്‍ മാലിയ ആന്‍

‘ഒബാമ’ എന്ന തന്റെ സര്‍നെയിം ഉപേക്ഷിച്ച്, യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മകള്‍ മാലിയ ആന്‍. അടുത്തിടെ മാലിയ ചെയ്ത ഒരു പരസ്യഷൂട്ടിങ്ങിന്റെ ക്രെഡിറ്റില്‍ മാലിയ ആന്‍ ഒബാമ എന്ന പേരിനു പകരം ‘മാലിയ ആന്‍’ എന്നാണ് നല്‍കിയത്. പിതാവിന്റെ ലേബലില്‍ നിന്നു മാറി സ്വന്തം നിലയ്ക്കു വിജയങ്ങള്‍ നേടാനാണ് മാലിയയുടെ ശ്രമമെന്നാണ് ഇതേത്തുടര്‍ന്ന് വന്ന റിപ്പോര്‍ട്ടുകള്‍. അമ്മ മിഷേല്‍ ഒബാമയും മകളുടെ തീരുമാനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.

26 വയസ്സുകാരിയായ മാലിയ ഹോളിവുഡ് കരിയര്‍ മോഹങ്ങള്‍ സൂക്ഷിക്കുന്നയാളാണ്. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്ന് വിഷ്വല്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസില്‍ ബിരുദം നേടിയ ഇവര്‍ക്ക് ഹോളിവുഡില്‍ സംവിധായികയാകാനാണ് താല്‍പര്യം. 2023ല്‍ ദ് ഹാര്‍ട്ട് എന്ന പേരില്‍ ഒരു ഷോര്‍ട്ഫിലിമും മാലിയ ഒരുക്കിയിരുന്നു.

ബറാക്-മിഷേല്‍ ഒബാമ ദമ്പതികളുടെ 2 പെണ്‍മക്കളില്‍ ഒരാളാണ് മാലിയ. ഒബാമയുടെ രണ്ടാമത്തെ മകളായ സാഷ യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയയില്‍നിന്നാണു ബിരുദം നേടിയത്.

You might also like
Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

Ramanattukara - Karipur Elevated Highway: Renewed hopes for the project

രാമനാട്ടുകര – കരിപ്പൂർ എലിവേറ്റഡ് ഹൈവേ: പദ്ധതിക്ക് വീണ്ടും പ്രതീക്ഷ

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

Kerala’s power crisis: Why lights are going out during peak hours

കേരളത്തിലെ ഊർജ്ജ പ്രതിസന്ധി: പീക്ക് സമയങ്ങളിൽ എന്തുകൊണ്ട് വൈദ്യുതി നിലയ്ക്കുന്നു?

Judge position for cash; Critics raise 'shakedown' allegations against Democratic leaders

പണം കൊടുത്താൽ ജഡ്ജി പദവി; ഡെമോക്രാറ്റിക് നേതാക്കൾക്കെതിരെ ‘ഷേക്ക്ഡൗൺ’ ആരോപണവുമായി വിമർശകർ

Top Picks for You
Top Picks for You