newsroom@amcainnews.com

വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല; സർക്കാരിന് നിസംഗതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: സർക്കാരിന് നിസംഗതയെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

“ഇന്നലെ ഇടുക്കി പെരുവന്താനത്ത് ഒരു സ്ത്രീയെയും ഇന്ന് വയനാട് ബത്തേരി നൂൽപുഴയിൽ ഒരു ചെറുപ്പക്കാരനെയും ആന ചവിട്ടിക്കൊന്നിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് മരണങ്ങളാണുണ്ടായത്. യു.ഡി.എഫ് നടത്തിയ മലയോര സമര യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യ വന്യജീവി ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണം എന്നതായിരുന്നു. ഇത്തവണത്തെ ബജറ്റിൽ കൂടുതൽ തുക വച്ചിട്ടുണ്ട് എന്നതിൽ കാര്യമില്ല. കാരണം കഴിഞ്ഞ തവണ നീക്കിവച്ച തുകയുടെ പകുതി പോലും ചെലവഴിച്ചില്ല. കഴിഞ്ഞ നാലു വർഷമായി വന്യജീവികളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ, മതിലുകളോ, സൗരോർജ്ജ വേലികളോ നിർമ്മിച്ചില്ല. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാണ് സർക്കാരിന്റെ തീരുമാനം. സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മലയോര സമര യാത്ര നടത്തിയത്. വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം.

വനാതിർത്തികളിൽ മാത്രമല്ല നാട്ടിൻപുറത്തേക്ക് കൂടി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുകയാണ്. ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും സർക്കാർ നിസംഗരായി നിൽക്കുകയാണ്. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാനോ ജനങ്ങളെ അതിൽ നിന്നും രക്ഷിക്കാനോ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. ജനങ്ങൾക്ക് ജീവിക്കാൻ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടായിട്ടും ഒന്നും ചെയ്യാതെ സർക്കാർ വെറുതെയിരിക്കുകയാണ്”.

രണ്ട് ദിവസം കൊണ്ട് 3 പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനെതിരെ വനംവകുപ്പ് നടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

You might also like

അമേരിക്കയെ വിശ്വസിക്കാനാവില്ല; വിദേശ ചാരപ്രവർത്തനം ശക്തമാക്കാൻ കാനഡ; സി.എസ്.ഐ.എസ്സിന് കൂടുതൽ അധികാരം

ക്രിസ്റ്റിൻ ഫ്രെഷെറ്റ് പുതിയ ക്യുബെക്ക് പ്രീമിയർ

രക്ഷകനായി സ്വയം വാഴ്ത്തി ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്; യേശുവിന്റെ രൂപത്തിൽ പോസ്റ്റ് ചെയ്ത എഐ ചിത്രം വിവാദത്തിൽ; കടുത്ത പ്രതിഷേധവുമായി മതനേതാക്കൾ

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

അധിനിവേശമുണ്ടായാൽ ജീവൻ നൽകിയും ചെറുക്കും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ക്യൂബൻ പ്രസിഡന്റ്; വെനിസ്വേലയ്ക്ക് പിന്നാലെ ക്യൂബയിലും ഭീതി

യുദ്ധഭീതിക്ക് താത്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

Top Picks for You
Top Picks for You