newsroom@amcainnews.com

കെട്ടിട അറ്റകുറ്റപ്പണിയില്‍ വിട്ടുവീഴ്ചയില്ല: പുതുനിയമവുമായി വന്‍കൂവര്‍ സിറ്റി

പ്രോപ്പര്‍ട്ടി മെയിന്റനന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബൈലോയില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി വന്‍കൂവര്‍ സിറ്റി കൗണ്‍സില്‍. നഗരത്തില്‍ ശരിയായി അറ്റകുറ്റപ്പണികള്‍ നടത്താത്ത കെട്ടിടങ്ങളില്‍ താമസിക്കുന്ന വാടകക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യമിട്ടുള്ള പ്രമേയം പാസാക്കിയതായി സിറ്റി കൗണ്‍സില്‍ അറിയിച്ചു.

വെസ്റ്റ് എന്‍ഡിലെ റീജന്‍സി പാര്‍ക്കില്‍ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി നടത്താത്ത കെട്ടിടങ്ങളിലെ വാടകക്കാര്‍, നിലവാരമില്ലാത്ത ജീവിത സാഹചര്യങ്ങള്‍ കാരണം വളരെക്കാലമായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നു. നിലവില്‍, കെട്ടിടത്തില്‍ പൂപ്പല്‍, ജലനഷ്ടം, വായു ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് കെട്ടിട ഉടമകള്‍ പരിഹാരം കാണുന്നില്ല. ബെലോയില്‍ മാറ്റം കൊണ്ടുവരാനുള്ള സിറ്റിയുടെ നീക്കം നഗരത്തിലെ എല്ലാ വാടകക്കാര്‍ക്കും ആശ്വാസം പകരുന്നതാണെന്ന് റീജന്‍സി പാര്‍ക്കിലെ താമസക്കാരനായ ജോവോ ലൂയിസ് ഗോണ്‍കാല്‍വ്‌സ് പറഞ്ഞു.

വാടകക്കാര്‍ക്ക് അറ്റകുറ്റപ്പണി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിയമപാലനം ട്രാക്ക് ചെയ്യുന്നതിനുമായി സിറ്റി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മാനദണ്ഡങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്നതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ബൈലോ മാറ്റത്തിന്റെ വിശദാംശങ്ങള്‍ക്കൊപ്പം സിറ്റി ജീവനക്കാര്‍ പിന്നീട്അവതരിപ്പിക്കും.

You might also like

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

വാൻകൂവറിലെ മൂന്നിലൊന്ന് തൊഴിലാളികൾക്കും അവശ്യവസ്തുക്കൾ വാങ്ങാൻ വേണ്ട വേതനം പോലും ലഭിക്കുന്നില്ലെന്ന് റിപോർട്ട്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You