കാൽഗറി: അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സുരക്ഷാ പരിശോധന സാധ്യമാകൂ എന്ന പുതിയ നിബന്ധനയുമായി കാൽഗറി വിമാനത്താവളം. അതിനു മുമ്പ് യുഎസിലേക്കുള്ള യാത്രക്കാർക്ക് സുരക്ഷാ പരിശോധനയ്ക്കായുള്ള മേഖലകളിൽ പ്രശിക്കാൻ കഴിയില്ല.
കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറിയ സമയമാണിത്. വേനൽക്കാലത്ത് ആയിരക്കണക്കിന് യാത്രക്കാരാണ് ഈ ഹബ്ബിലൂടെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ചില സംസ്ഥാനങ്ങളിലെ യാത്രക്കാർ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നു. ഇതൊഴിവാക്കാനും സുരക്ഷ കാര്യക്ഷമമാക്കുന്നതിമായാണ് പുതിയ രീതി നടപ്പിലാക്കുന്നത്. YYC യിലെ ഉദ്യോഗസ്ഥർ പറയുന്നത് പ്രകാരം യുഎസിലേക്ക് പറക്കുന്ന യാത്രക്കാർക്ക് അവരുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് രണ്ട് മണിക്കൂർ മുമ്പ് മാത്രമേ സുരക്ഷാ പരിശോധനയും യുഎസ് കസ്റ്റംസും ആക്‌സസ് ചെയ്യാൻ കഴിയൂ.
ഇതിനെ ടൈംഡ് എൻട്രി എന്നും മീറ്ററിംഗ് എന്നുമാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലെ തിരക്കേറിയ യാത്രാ കാലയളവുകളിലും ഈ രീതി നടപ്പിലാക്കിയിരുന്നു. യാത്രക്കാരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും കൂടുതൽ സ്ഥിരതയുള്ള സ്‌ക്രീനിംഗ് സാധ്യമാക്കാനുമാണ് ഈ നടപടികൾ തിരികെ കൊണ്ടുവന്നതെന്ന് വിമാനത്താവള വക്താവ് പ്രസ്താവനയിൽ അറിയിച്ചു.