newsroom@amcainnews.com

അമേരിക്കൻ വെറ്ററൻമാർക്ക് പുതിയ അവസരം; ‘ഫ്രീഡം ഹോളേഴ്സ്’ പദ്ധതിയുമായി ട്രംപ്

അമേരിക്കൻ സൈന്യത്തിൽ നിന്ന് വിരമിക്കുന്ന വിമുക്ത സൈനികർക്ക് (Veterans) വേഗത്തിൽ കൊമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് (CDL) ലഭ്യമാക്കി ട്രക്ക് ഡ്രൈവർമാരായി തൊഴിൽ നേടാൻ സഹായിക്കുന്ന ഫ്രീഡം ഹോളേഴ്സ് (Freedom Haulers) പദ്ധതിക്ക് ട്രംപ് ഭരണകൂടം തുടക്കമിട്ടു. രാജ്യത്തെ ട്രക്കിങ് മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും ദേശീയ പാതകളിലെ സുരക്ഷ ശക്തിപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി സൈന്യത്തിൽ ഭാരവാഹനങ്ങൾ ഓടിച്ച പരിചയമുള്ള വിമുക്ത സൈനികർക്ക് CDL ലഭ്യമാക്കുന്നതിനുള്ള ഇളവുകൾ വിപുലീകരിക്കും. സൈനിക സേവനത്തിനിടെ ഭാരവാഹനങ്ങൾ ഓടിക്കാത്തവർക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കും. GI Bill ആനുകൂല്യങ്ങൾ ഉപയോഗിച്ച് CDL പരിശീലനം നേടാനും അവസരമുണ്ടാകും. ഇതിനോടൊപ്പം, ഇംഗ്ലീഷ് ഭാഷാപരിജ്ഞാന ചട്ടങ്ങൾ കർശനമായി നടപ്പാക്കിയതിനെ തുടർന്ന് 24,000-ത്തിലധികം കൊമേഴ്സ്യൽ ഡ്രൈവർമാരെ റോഡിൽ നിന്ന് നീക്കിയതായും, അനധികൃതമായി അനുവദിച്ചെന്ന് കണ്ടെത്തിയ 28,000-ത്തിലധികം CDL-കൾ റദ്ദാക്കിയതായും വൈറ്റ് ഹൗസ് അറിയിച്ചു.

You might also like

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

‘സെൻ്റ് ജേക്കബ്സ് കപ്പ്’ ക്രിക്കറ്റ് ടൂർണമെൻ്റ് സെപ്റ്റംബർ 19-20 തീയതികളിൽ എഡ്മിന്‍റനിൽ

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Top Picks for You
Top Picks for You