newsroom@amcainnews.com

ടൊറൻ്റോയിൽ പുതിയ എംപോക്സ് വകഭേദം: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

ഒൻ്റാരിയോയിലും ടൊറൻ്റോയിലും ആദ്യമായി എംപോക്സ് ക്ലേഡ് 1ബി (clade Ib) വകഭേദം സ്ഥിരീകരിച്ചു. വിദേശയാത്ര കഴിഞ്ഞെത്തിയ രണ്ട് വ്യക്തികളിലാണ് ഈ വൈറസ് വകഭേദം കണ്ടെത്തിയതെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് (TPH) അറിയിച്ചു. മധ്യ, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വകഭേദം നിലവിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. 2022 മുതൽ ടൊറൻ്റോയിൽ റിപ്പോർട്ട് ചെയ്തിരുന്ന ക്ലേഡ് 2 ബി വകഭേദത്തിൽ നിന്നും വ്യത്യസ്തമാണിത്. എന്നാൽ ക്ലേഡ് 1എ വകഭേദത്തെ അപേക്ഷിച്ച് പുതിയ വൈറസ് തീവ്രത കുറഞ്ഞതാണെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു.

കഴിഞ്ഞ വർഷം ടൊറൻ്റോയിൽ ആകെ 155 എംപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ടൊറൻ്റോ നഗരമധ്യത്തിലുള്ളവരിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരുമായുള്ള ശാരീരിക സമ്പർക്കം, ശരീര സ്രവങ്ങൾ, മുറിവുകൾ, മലിനമായ വസ്ത്രങ്ങൾ അല്ലെങ്കിൽ കിടക്ക വിരികൾ എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ ആണ് പടർന്നിട്ടുള്ളത്. പനി, പേശിവേദന, തൊലിപ്പുറത്തെ വേദനാജനകമായ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

You might also like

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

ഒന്റാറിയോ ഹെൽത്ത് അറ്റ്-ഹോമിന് നേരെ സൈബർ ആക്രമണം; റാൻസംവെയർ ആക്രമണത്തിൽ ലക്ഷക്കണക്കിന് രോഗികളുടെയും ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

എഡ്മന്റണിലും ഷേർവുഡ് പാർക്കിലും കനത്ത തിരിച്ചടി; പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖല ‘എൽ ഒക്ക’ അടച്ചുപൂട്ടുന്നു

യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം ശക്തമാകുന്നു; ഖാർകീവിലെ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വൻ നാശനഷ്ടം

അസമിൽ സുഖോയ് യുദ്ധവിമാനം തകർന്ന് രണ്ടു ജവാൻമാർക്ക് വീരമൃത്യു

ജെനസിസ് സെന്ററിന് മുന്നിൽ വെടിവെയ്പ്പ്: പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Top Picks for You
Top Picks for You