കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ സ്ഥിരതാമസത്തിന് (Permanent Residence) വഴിതുറക്കുന്ന മാർച്ചിലെ അവസാന നറുക്കെടുപ്പിൽ ആയിരക്കണക്കിന് അപേക്ഷകർക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകി. മാർച്ച് 31-ന് നടന്ന ഈ നറുക്കെടുപ്പിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിൽപ്പെട്ട 2,250 ഉദ്യോഗാർത്ഥികൾക്കാണ് ഇമിഗ്രേഷൻ വിഭാഗം (IRCC) സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകിയത്. 509 സിആർഎസ് പോയിന്റ് നേടിയ ഉദ്യോഗാർത്ഥികളാണ് ഈ ഡ്രോയിൽ പരിഗണിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന പിഎൻപി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനെ അപേക്ഷിച്ച് സ്കോറിൽ കുറവ് വന്നിട്ടുണ്ട്. 2026 മാർച്ച് 18, രാവിലെ 8:27 (UTC)-ന് മുൻപ് പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്.
2026-ൽ ഇതുവരെ നടന്ന 19 നറുക്കെടുപ്പുകളിൽ വെച്ച് ആറാമത്തെ CEC നറുക്കെടുപ്പാണിത്. കാനഡയ്ക്കുള്ളിൽ തന്നെ പ്രവൃത്തിപരിചയമുള്ളവർക്കും ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കും മുൻഗണന നൽകുന്ന രീതിയാണ് ഈ വർഷം IRCC പിന്തുടരുന്നത്.







