കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് നടത്തിയ പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ITAs) 1,000 പേർക്ക് ഇൻവിറ്റേഷൻ നൽകി. ഒക്ടോബർ 1 ന് നടന്ന മുൻ CEC നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ വെറും 1 പോയിന്റ് കുറഞ്ഞ് 533 ആയി.
2025 ൽ ഇതുവരെ IRCC എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി 74,485 ITA-കൾ നൽകിയിട്ടുണ്ട്.







