newsroom@amcainnews.com

പുതിയ ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം മാര്‍ച്ച് 31 മുതൽ

ഓട്ടവ: പുതിയ ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം മാര്‍ച്ച് 31-ന് ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). 2021-ല്‍ ആരംഭിച്ച ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാം 2024 ജൂണ്‍ 17- ന് അവസാനിപ്പിച്ചിരുന്നു. ഈ പ്രോഗ്രാമാണ് മാര്‍ച്ച് അവസാനത്തോടെ വീണ്ടും ആരംഭിക്കുന്നത്. ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്, ഹോം സപ്പോര്‍ട്ട് വര്‍ക്കര്‍ പൈലറ്റ് എന്നീ പ്രോഗ്രാമുകളിലൂടെയാണ് യോഗ്യരായ ഹോം കെയര്‍ വർക്കേഴ്സിനും കുടുംബത്തിനും കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ അവസരം ലഭിക്കുക. അഞ്ച് വർഷത്തെ കാലാവധിയുള്ള ഹോം കെയര്‍ വര്‍ക്കര്‍ ഇമിഗ്രേഷന്‍ പൈലറ്റ് പ്രോഗ്രാമിൽ പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകൾ സ്വീകരിക്കുന്നതിൽ വ്യത്യാസം ഉണ്ടായിരിക്കും.

ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ് (HCCP)

2021-ല്‍ ആരംഭിച്ച കാനഡാ ഇഗ്രേഷന്‍ പ്രോഗ്രാമാണ് ഹോം ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍ പൈലറ്റ്.കുട്ടികള്‍ക്ക് വീട്ടില്‍ സംരക്ഷണം നല്‍കുന്ന വിദേശ തൊഴിലാളികള്‍ക്ക് കാനഡയില്‍ സ്ഥിരതായ താമസം നേടാനുള്ള അവസരം നല്‍കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ഈ പ്രോഗ്രാമിന് യോഗ്യത നേടുന്നതിന് അപേക്ഷകർ തൊഴിലുടമയുടെ വീട്ടില്‍ താമസിച്ച് ജോലി ചെയ്യേണ്ടതില്ല.

ഹോം സപ്പോര്‍ട്ട് വർക്കർ പൈലറ്റ് (HSWP)

കാനഡയിലെ മുതിര്‍ന്നവര്‍ക്കും, ശാരീരിക, മാനസിക അസുഖങ്ങളുള്ളവര്‍ക്കും വീട്ടിൽ പരിപാലിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് സ്ഥിര താമസം നേടാനുള്ള അവസരമാണ് ഹോം സപ്പോര്‍ട്ട് വർക്കർ പൈലറ്റ് (HSWP) ഒരുക്കുന്നത്. പ്രായമായവര്‍, രോഗ ബാധിതരായിട്ടുള്ളവര്‍ എന്നിവരെ പരിചരിക്കുന്നതിന് തൊഴിലുടമയുടെ വീട്ടില്‍ ഒരു ഹോം സപ്പോര്‍ട്ട് വര്‍ക്കർ പരിചരിക്കുന്നു. എന്നാൽ, തൊഴിലുടമടുടെ വീട്ടില്‍ സ്ഥിരതാമസമാക്കി ജോലി ചെയ്യണമെന്ന നിർബന്ധം ഇല്ല. അതേസമയം ജോലി ചെയ്യുന്നത് നഴ്‌സിംഗ് ഹോം പോലുള്ള സ്ഥാപനത്തിലാകരുത്.

You might also like

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

ഗാസയിൽ ദിവസവും 10 മണിക്കൂർ വെടിനിർത്തൽ

Top Picks for You
Top Picks for You