50 വർഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രദൗത്യത്തിനൊരുങ്ങി നാസ. ‘ആർട്ടെമിസ് 2’ ദൗത്യത്തിന്റെ ഭാഗമായാണ് നാലു യാത്രികരെ ചന്ദ്രനരികിലേക്കു കൊണ്ടുപോകുക. 2026 ഫെബ്രുവരിയിൽ ആർട്ടിമെസ് പ്രോഗ്രാം 2 നടക്കുമെന്ന് നാസയുടെ ആക്ടിംഗ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. നാല് ബഹിരാകാശയാത്രികർ അടങ്ങുന്ന ഒരു സംഘം ചന്ദ്രനെ ചുറ്റി സഞ്ചരിക്കും. ചന്ദ്രനെ ചുറ്റി റോക്കറ്റിന്റെയും ബഹിരാകാശ പേടകത്തിന്റെയും ശേഷി പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള സാഹചര്യം പഠിക്കുകയാണ് ലക്ഷ്യം. പത്തുദിവസത്തെ ദൗത്യത്യത്തിന് ശേഷം ഇവർ തിരികെ ഭൂമിയിലെത്തും. മനുഷ്യന്റെ ബഹിരാകാശ പര്യവേഷണത്തിലെ ഒരു സുപ്രധാന നിമിഷമായിരിക്കും ഇതെന്ന് നാസയുടെ ആക്ടിങ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ലകീഷ ഹോക്കിൻസ് പറഞ്ഞു.
അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിൽ ആളെയെത്തിക്കാനുള്ള യുഎസ് ദൗത്യമാണ് നാസയുടെ ആർട്ടെമിസ് പ്രോഗ്രാം2. 1972-ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും മനുഷ്യനെ അയച്ചിരുന്നില്ല.







