newsroom@amcainnews.com

പ്രോപ്പർട്ടി ടാക്സ് വർധന മരവിപ്പിക്കാൻ നീക്കം; സിറ്റി കൗൺസിലിൽ മേയർ കെൻ സിം “സീറോ മീൻസ് സീറോ” പ്രമേയം അവതരിപ്പിച്ചു

വാൻകൂവർ: പ്രോപ്പർട്ടി ടാക്സ് വർധന മരവിപ്പിക്കാൻ ലക്ഷ്യമിട്ട് വാൻകൂവർ മേയർ മുന്നോട്ട് വച്ച “സീറോ മീൻസ് സീറോ“പ്രമേയം വാൻകൂവർ സിറ്റി കൌൺസിൽ അംഗീകരിച്ചു. 2026-ൽ പ്രോപ്പർട്ടി നികുതി ഒരു കാരണവശാലും വർദ്ധിപ്പിക്കാതിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ പ്രോപ്പർട്ടി ടാക്സ് മരവിപ്പിക്കുന്നത് സേവനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് കാരണമാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നല്കി.

ബുധനാഴ്ച രാവിലെയാണ് മേയർ കെൻ സിം തൻ്റെ “സീറോ മീൻസ് സീറോ” പ്രമേയം സിറ്റി കൗൺസിലിൽ അവതരിപ്പിച്ചത്. പ്രമേയം പാസായതോടെ നികുതിദായകരുടെ ഭാരം കുറയ്ക്കുന്നതും ചെലവ് നിയന്ത്രിക്കുന്നതുമായൊരു ബജറ്റ് തയ്യാറാക്കാൻ കൗൺസിൽ സിറ്റി സ്റ്റാഫിന് നിർദ്ദേശം നൽകും. പണപ്പെരുപ്പ സമ്മർദ്ദങ്ങൾ, വർദ്ധിച്ചുവരുന്ന ശമ്പളച്ചെലവുകൾ, യുഎസുമായുള്ള വ്യാപാരയുദ്ധത്തിൻ്റെ ദീർഘകാല പ്രത്യാഘാതം എന്നിവയുടെ പശ്ചാത്തലത്തിൽ ഈ തീരുമാനം ബിസിനസ്സുകളെ സഹായിക്കുമെന്നാണ് വലിയൊരു വിഭാഗത്തിൻ്റെ വിലയിരുത്തൽ. പ്രമേയത്തെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നും പൂജ്യം ശതമാനം വർദ്ധനയെന്ന തീരുമാനത്തിൽ സന്തോഷമുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാൽ പ്രോപ്പർട്ടി നികുതി വർദ്ധനവ് മരവിപ്പിക്കുന്നതിലൂടെ പൊതുസേവനങ്ങളിൽ കാര്യമായ വെട്ടിക്കുറവ് വരുത്തേണ്ടി വരുമെന്ന് വിമർശകർ അഭിപ്രായപ്പെട്ടു. നിലവിലുള്ള സേവന നിലവാരം നിലനിർത്താൻ 2026-ൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ വർദ്ധനവ് ആവശ്യമാണെന്ന് പ്രവചിക്കുന്ന സ്പ്രിംഗ് സ്റ്റാഫ് റിപ്പോർട്ടും അവർ ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ നിലവിലെ തീരുമാനം ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും അവർ ആരോപിച്ചു.

You might also like
Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

യുഗാന്ത്യം: ഫെയർവെൽ മാച്ചിലും കളം നിറഞ്ഞ് മെസ്സി

Hurricane Simon pounds resorts and vulnerable towns along Mexico’s Pacific coast

മെക്സിക്കോയുടെ പസഫിക് തീരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീരദേശ നഗരങ്ങളിലും സൈമൺ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു

ലിസ്റ്റീരിയ അണുബാധ: ക്യുബെക്കിൽ സ്മോക്ക്ഡ് കുക്ക്ഡ് ഹാം തിരിച്ചുവിളിച്ചു

Microsoft brings more AI to PCs as it challenges Apple

ആപ്പിളിന് വെല്ലുവിളിയുയർത്തി കൊണ്ട് മൈക്രോസോഫ്റ്റ് പിസികളിലേക്ക് കൂടുതൽ എഐ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നു

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

Top Picks for You
Top Picks for You