newsroom@amcainnews.com

പോളാർ വോർട്ടക്സ് പ്രതിഭാസത്തെ തുടർന്ന് കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളും അതിശൈത്യത്തിൻ്റെ പിടിയിൽ

പോളാർ വോർട്ടക്സ് പ്രതിഭാസത്തെ തുടർന്ന് കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളും അതിശൈത്യത്തിൻ്റെ പിടിയിലാണ്. ഇതേ തുടർന്ന് അപകടകരമായ രീതിയിൽ താപനില താഴുന്നതുമായി ബന്ധപ്പെട്ട് എൻവയോൺമെൻ്റ് കാനഡ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കാനഡയിലെ പ്രയറി പ്രവിശ്യകളിൽ താപനില -40°C മുതൽ -50°C വരെയായി കുറഞ്ഞു. വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും -48°C-ന് അടുത്തുള്ള കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് അസാധാരണവും ശ്രദ്ധേയവുമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

ഉത്തര-ദക്ഷിണ ധ്രുവങ്ങൾക്ക് മുകളിലായി ചുറ്റിക്കറങ്ങുന്ന അതിശക്തമായ തണുത്ത കാറ്റിൻ്റെ വലിയ വലയത്തെയാണ് പോളാർ വോർട്ടക്സ് എന്ന് വിളിക്കുന്നത്. ശീതകാലത്താണ് ഇതിൻ്റെ ശക്തി വർദ്ധിക്കുന്നത്. ഉത്തരധ്രുവത്തിന് മുകളിലുള്ള വായുവിനെ ഒരു വട്ടം കറങ്ങുന്ന ‘ചുഴി’ പോലെ ഇത് തടഞ്ഞുനിർത്തുന്നു. ചിലപ്പോൾ ധ്രുവപ്രദേശത്തെ അതിശൈത്യമുള്ള വായു ഈ മതിലിൽ നിന്ന് ചോർന്ന് കാനഡ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ തെക്കൻ പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കും. അപ്പോഴാണ് ശീതതരംഗം രൂക്ഷമാകുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇത്തരം തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ശക്തി കൂട്ടിയിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

സാസ്കച്ചെവൻ, മാനിറ്റോബ, ഒൻ്റാരിയോ, ക്യൂബെക് എന്നീ പ്രവിശ്യകളിൽ ഇത്തവണ സാധാരണയേക്കാൾ കൂടുതൽ തണുപ്പും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. മാരിടൈംസ് പ്രവിശ്യകളിൽ സമ്മിശ്ര കാലാവസ്ഥയാണ്, എന്നാൽ വാൻകൂവറിൽ ഇതുവരെ മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല. ഫെബ്രുവരി ആദ്യത്തോടെ തണുപ്പിന് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മാസാവസാനം ആർട്ടിക് കാറ്റ് വീണ്ടും തിരിച്ചെത്തിയേക്കാം.

You might also like

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

മാനിറ്റോബയിൽ സമയമാറ്റം അവസാനിപ്പിക്കണോ? ജനങ്ങളുടെ അഭിപ്രായം തേടാൻ പ്രീമിയർ വാബ് കിന്യൂ

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

വാഹനത്തിന്റെ ജനാലകളിൽ തിരശ്ശീലകൾ സ്ഥാപിച്ചു; കാൽഗറിയിൽ ഡ്രൈവർക്ക് 162 ഡോളർ പിഴ ചുമത്തി പോലീസ്

Top Picks for You
Top Picks for You