newsroom@amcainnews.com

കാനഡയിൽ സ്ഥിര താമസത്തിനുള്ള യോഗ്യതയ്ക്കായി കൂടുതൽ കുടിയേറ്റക്കാർ ഫ്രഞ്ച് ഭാഷ പഠിക്കുന്നുവെന്ന് റിപ്പോർട്ട്

കാനഡയിൽ സ്ഥിര താമസത്തിനുള്ള യോഗ്യതയ്ക്കായി കൂടുതൽ കുടിയേറ്റക്കാർ ഫ്രഞ്ച് ഭാഷ പഠിക്കുന്നു. ഫ്രഞ്ച് പഠിക്കുന്നതിന് പോയിൻ്റുകൾ ലഭിക്കുന്നുവെന്നും അത് പിആർ ആപ്ലിക്കേഷനിൽ സഹായകരമാകുമെന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികൾ പറയുന്നു.

എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദത്തിന് 42,000 ഡോളർ ചെലവഴിച്ച ശേഷം, കാനഡയിൽ പിആർ നേടാനായി ഫ്രഞ്ച് പഠിക്കാൻ പല വിദ്യാർത്ഥികളും പ്രതിമാസം 2,000 ഡോളർ വരെയാണ് ചെലവഴിക്കുന്നത്. ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇടയിൽ വർദ്ധിച്ചുവരുന്ന ഒരു പ്രവണതയാണിത്. കുടിയേറ്റ നിയമങ്ങൾ അടക്കം കർശനമാക്കിയതോടെ പിആർ നേടാനുള്ള ശ്രമം കഠിനമായിക്കൊണ്ടിരിക്കുകയാണ്. ജനുവരിയിലെ കണക്കനുസരിച്ച്, കാനഡയിൽ 3.02 ദശലക്ഷം താൽക്കാലിക താമസക്കാരുണ്ടെന്നാണ് കണക്ക്. എന്നാൽ ഈ വർഷം 395,000 പേർക്ക് മാത്രമെ പിആർ ലഭ്യമാകൂ. അതുകൊണ്ടാണ് ഫ്രഞ്ച് പഠിക്കാനുള്ള തിരക്ക് കൂടുന്നത് എന്ന് വിദ്യാർത്ഥികൾ പറയുന്നു.

സിആർഎസ് അഥവാ കോംപ്രഹെൻസീവ് റാങ്കിങ് സിസ്റ്റം എന്ന സംവിധാനം വഴിയാണ് പെർമെനൻ്റ് റസിഡൻസിക്ക് അപേക്ഷിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നത്. പ്രായം, വിദ്യാഭ്യാസ നിലവാരം, ഇംഗ്ലീഷ് പ്രാവീണ്യം, ജോലി പരിചയം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് റാങ്കിങ് നിശ്ചയിക്കുക. ഫ്രഞ്ച് ഒരു രണ്ടാം ഭാഷയായി പഠിക്കുകയാണെങ്കിൽ, CRS പോയിന്റുകൾ വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ പ്രവർത്തിക്കുന്നവർ പറയുന്നത്. അത് പി ആർ ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

You might also like

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ഗാർലൻഡ് മോട്ടൽ വെടിവയ്പ്പ്: രേഖകളില്ലാത്ത മൂന്നു കുടിയേറ്റക്കാർ പിടിയിൽ; കൊലപാതകക്കുറ്റം ചുമത്തിയെന്ന് പോലീസ്

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

ഡെവിൾസ് ഡെൻ സ്റ്റേറ്റ് പാർക്കിൽ ഹൈക്കിംഗിനിടെ ദമ്പതികളെ വെടിവെച്ച് കൊന്നു

ജൂൺ, ജൂലൈ മാസങ്ങളിൽ കാൽഗറിയിൽ പെയ്തത് 200 മില്ലിമീറ്ററിലധികം മഴ; ആയിരക്കണക്കിന് വീടുകൾ വെള്ളപ്പൊക്ക ദുരിതത്തിൽ

Top Picks for You
Top Picks for You