newsroom@amcainnews.com

‘സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് മാറി നിന്നത്, തിരിച്ചെത്തിയതിൽ സന്തോഷം, നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ല’; സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടിൽ നിന്നും മാറി നിന്നതെന്ന് സൈനികൻ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. മുംബൈയിലും ബംഗളുരുവിലും ഒറ്റക്കായിരുന്നു താമസിച്ചത്. നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസിനെ ഉൾപ്പെടെ ബുദ്ധിമുട്ടിച്ചതിൽ പ്രയാസമുണ്ടെന്നും വിഷ്ണു പറ‍ഞ്ഞു.

ഇന്നലെ രാത്രി ബെം​ഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പൊലീസിന് മൊഴി നൽകി. കഴിഞ്ഞ മാസം 17നാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളുരുവിൽ എത്തിയത്. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലം​ഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്.

You might also like

നെതന്യാഹുവിന്റെ യുഎസ് സന്ദർശനം തുടര‍വേ, ഗാസയിൽ ഇസ്രയേൽ ആക്രമണം; 51 പലസ്തീൻകാരും 5 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു

ലോറൻസ് ബിഷ്ണോയി സംഘത്തിലെ പ്രധാനി ഹിമാൻഷു സൂദ് അറസ്റ്റിൽ

ന്യൂയോര്‍ക്ക് നശിപ്പിക്കാന്‍ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ അനുവദിക്കില്ല: സൊഹ്റാന്‍ മംദാനിക്കെതിരെ ട്രംപ്

അമേരിക്കയിൽ ദേശീയതല പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് പുരസ്കാരം

വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങി ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്; ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനത്തോളം പേരെ പിരിച്ചു വിടാനാണ് പുതിയ നീക്കം

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 356 പേരെ ക്ഷണിച്ച് ഐആർസിസി

Top Picks for You
Top Picks for You