ആൽബർട്ടയിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നതിനാൽ കാൻസർ സെന്ററുകളിൽ സന്ദർശകരുടെ എണ്ണം താൽക്കാലികമായി പരിമിതപ്പെടുത്തിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) അറിയിച്ചു. വെള്ളിയാഴ്ച വരെ പ്രവിശ്യയില്‍ 1,538 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
കാൽഗറിയിലെ ആർതർ ജെഇ ചൈൽഡ് കാൻസർ സെന്ററിലെയും എഡ്മിന്‍റണിലെ ക്രോസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ലെത്ത്ബ്രിഡ്ജിലെ ജാക്ക് ആഡി കാൻസർ സെന്റർ , ഗ്രാൻഡെ പ്രൈറി കാൻസർ സെന്റർ എന്നിവിടങ്ങളിൽ ഇപ്പോൾ ഒരു രോഗിക്ക് പരമാവധി രണ്ട് സന്ദർശകരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രോഗികളെ, പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറവുള്ളവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ആരോഗ്യ ഏജൻസി പറയുന്നു.