ആല്‍ബര്‍ട്ടയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നു. പ്രവിശ്യയില്‍ 31 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അകെ കേസുകളുടെ എണ്ണം 1,407 ആയി. എഡ്മിന്റന്‍, സെന്‍ട്രല്‍ സോണുകളില്‍ ഓരോ കേസുകളും കാല്‍ഗറിയില്‍ ആറ് കേസുകളും സൗത്ത് സോണില്‍ അഞ്ച് കേസുകളും വാരാന്ത്യത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് സൗത്ത് സോണിലാണ് (822).
ആല്‍ബര്‍ട്ടയില്‍ രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളും കൗമാരക്കാരുമാണ്.1998-ല്‍ കാനഡയില്‍ അഞ്ചാംപനി നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചെങ്കിലും, വാക്‌സിനേഷന്‍ നിരക്കുകളിലെ കുറവ് സമീപമാസങ്ങളില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍കാരണമായി.