റഷ്യയുടെ കിഴക്കൻ മേഖലയിൽ വൻ ഭൂചലനം. 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നൽകി. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്.
അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിൽ ഒരു മീറ്റർ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം നിരവധി ചെറു ഭൂചലനങ്ങൾ റഷ്യയിലുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.