newsroom@amcainnews.com

കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ; ഭാര്യയുടെ നില ഗുരുതരം

മൂന്നാർ: കുടുംബവഴക്കിനെത്തുടർന്നു മദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഭാര്യയുടെ നില ഗുരുതരം. മാങ്കുളം താളുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ രഘു തങ്കച്ചനെ(42)യാണു മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മിനി (39) ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 9നു മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാകുകയും വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു തീകൊളുത്തുകയുമായിരുന്നു. ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചു. ഇവർക്ക് 90 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു.

അടിമാലി കോടതിയിലെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന, എസ്ഐ ബിനു ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിപ്രതിയെ റിമാൻഡ് ചെയ്തു.

You might also like

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

ഇസ്രയേൽ കൂട്ടക്കുരുതി: യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഗാസയില്‍

പ്രാണികൾ: കിര്‍ക്ക്‌ലാന്‍ഡ് ബസുമതി അരി തിരിച്ചു വിളിച്ച് കോസ്റ്റ്‌കോ കാനഡ

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

നയാഗ്ര റീജിയണിലെ ഹൈവേകളിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്; ജാഗ്രത പാലിക്കണം, ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒന്റാരിയോ പോലീസ്

Top Picks for You
Top Picks for You