newsroom@amcainnews.com

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സ് ഒടിടിയിലേക്ക്

മമ്മൂട്ടി വേഷമിട്ട ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സ് സമ്മിശ്ര പ്രതികരണം നേടിയ ഒന്നായിരുന്നു. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിലെത്തുന്നു എന്നതായിരുന്നു പ്രധാന ആകർഷണം. എന്നാൽ ബോക്സ് ഓഫീസ് കളക്ഷനിൽ ചിത്രത്തിന് നിരാശയായിരുന്നു ഫലം. മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‍സിന്റെ ഒടിടി റിലീസ് ആമസോൺ പ്രൈം വീഡിയോയിയിലായിരിക്കും എന്നാണ് ഇംഗ്ലീഷ് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്.

ചാൾസ് ഈനാശു ഡൊമനികായി മമ്മൂട്ടിയെത്തിയ ചിത്രം ഒടിടിയിൽ എപ്പോഴായിരിക്കും റിലീസ് എന്ന് പ്രഖ്യാപിച്ചിട്ടില്ലതിനാൽ അതിനായി കാത്തിരിക്കുകയാണ് ആരാധകർ. പഴയ പൊലീസ് ഓഫീസറാണ് ഡൊമിനിക്. കൊച്ചിയിൽ സ്വകാര്യ ഡിറ്റക്റ്റ് ഏജൻസിയുള്ള കഥാപാത്രവുമാണ് ഡൊമനിക്. ഒരു അന്വേഷണം ഡൊമനിക്കിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആരെയൊക്കെയാണ് ഡൊമിനികിന് മറികടക്കാനാകുകയെന്നത് അറിയാൻ കളക്ഷൻ കണക്കുകളുടെ വിശദമായി വിലയിരുത്തലിനായി കാത്തിരിക്കണം.

സാമൂഹ്യ മാധ്യമങ്ങളിൽ മിക്കവർക്കും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. നിരവധിപ്പേർ ഡൊമിനെക്കിനെ കുറിച്ച് എഴുതിയിട്ടുണ്ട്. കേസ് സോൾവ് ചെയ്‍തിട്ടുണ്ടേ എന്നെഴുതിയ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവയ്‍ക്കുന്നു. മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണെന്നാണ് ചിത്രം കണ്ടവരുടെ അഭിപ്രായം. മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രം ഡൊമനിക്. ഗോകുൽ സുരേഷും മികച്ച് നിൽക്കുന്നു. കോമഡിയും രസിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്ന് ചിത്രം കണ്ടവർ കുറിക്കുന്നു.

മമ്മൂട്ടിക്കും ഗോകുൽ സുരേഷിനുമൊപ്പം ഡൊമിനിക് സിനിമയിൽ സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോർജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. കഥ ഡോ. നീരജ് രാജൻ, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജൻ, ഡോ. സൂരജ് രാജൻ, ഗൗതം വസുദേവ് മേനോൻ. കലാസംവിധാനം അരുൺ ജോസ് ആണ്. ഛായാഗ്രഹണം വിഷ്‍ണു ആർ ദേവ്,.സംഗീതം ദർബുക ശിവ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, സ്റ്റണ്ട്‍സ് സുപ്രീം സുന്ദർ, കലൈ കിങ്സൺ, ആക്ഷൻ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റർ, കോ ഡയറക്ടർ പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആരിഷ് അസ്‍ലം, ഫൈനൽ മിക്സ് തപസ് നായക് ആണ്.

You might also like

സുഗീഷിനായി ഗോഫണ്ട് ധനസമാഹരണം ആരംഭിച്ചു

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Hurricane Isaias is moving north toward the Appalachian and Mid-Atlantic regions; Tropical Storm Rachel shakes Southern California

ഐസയാസ് കൊടുങ്കാറ്റ് അപ്പലാച്ചിയൻ, മിഡ്-അറ്റ്ലാന്റിക് മേഖലകളിലേക്ക് വടക്കോട്ട് നീങ്ങുന്നു; ദക്ഷിണ കാലിഫോർണിയയെ പിടിച്ചുകുലുക്കി റെയ്ച്ചൽ കൊടുങ്കാറ്റ്

No one came to take him on bail: 17-year-old observation home inmate ends his life

ജാമ്യത്തിലെടുക്കാൻ ആരുമെത്തിയില്ല: ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരൻ ജീവനൊടുക്കി

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

Carney says Canadians will decide their future after Elon Musk expresses support for separatism

ക്യുബെക്ക്, ആൽബർട്ട, സസ്കാച്ചെവൻ എന്നീ പ്രവിശ്യകൾ കാനഡയിൽ നിന്ന് വേർപെടണമെന്ന ഇലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, കാനഡക്കാരാണ് തങ്ങളുടെ ഭാവി തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You