ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. ജൈഡൻ ജോ സാനി (17) ആണ് മരിച്ചത്. ക്വീൻസ്‌ലൻഡിലെ ലാസീ ക്രീക്കിൽ ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം. മാതാപിതാക്കൾ: ജോ സാനി, ട്രീസ സിജോ.
ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജൈഡനെ റോയൽ ബ്രിസ്ബെയ്ൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.







