newsroom@amcainnews.com

പാലക്കാട് ജ്വല്ലറിയിൽ വൻ കവർച്ച; ജീവനക്കാർക്കുനേരെ വെടിയുതിർത്ത് നാലംഗ സംഘം 20 പവൻ സ്വർണം കവർന്നു

Major robbery at a jewellery shop in Palakkad; four-member gang opens fire at staff and loots 20 sovereigns of gold

പാലക്കാട് പെരുങ്ങോട്ടുകുറിശിയിലുള്ള ഇഷാൻ ജ്വല്ലറിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നാലംഗ സംഘം വൻ കവർച്ച നടത്തി. ജീവനക്കാർക്ക് നേരെ വെടിയുതിർത്ത ശേഷമാണ് സംഘം 20 പവൻ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞത്. കവർച്ചയ്ക്ക് ശേഷം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കടയുടമ സനാദിന്റെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽ, അക്രമികൾ തോക്ക് ചൂണ്ടുന്നതും കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സംഭവസമയത്ത് കടയുടമ സനാദും ഭാര്യ ദിവ്യയും മറ്റ് രണ്ട് ജീവനക്കാരുമായിരുന്നു സ്ഥാപനത്തിലുണ്ടായിരുന്നത്. സനാദും ജീവനക്കാരും കടയുടെ പിൻഭാഗത്ത് ഭക്ഷണം കഴിക്കുകയായിരുന്ന നേരത്ത് ദിവ്യയും മറ്റൊരു ജീവനക്കാരിയും മാത്രമായിരുന്നു കൗണ്ടറിലുണ്ടായിരുന്നത്. ഈ തക്കം നോക്കിയാണ് സംഘം എത്തിയത്. നാലംഗ സംഘത്തിലെ ഡ്രൈവർ കാറിൽത്തന്നെ ഇരിക്കുകയും മറ്റ് മൂന്ന് പേർ കടയ്ക്കുള്ളിൽ കയറി സ്വർണമാല ആവശ്യപ്പെടുകയുമായിരുന്നു.

മാല എടുത്തുനൽകുന്നതിനിടെ അക്രമികൾ പെട്ടെന്ന് തോക്ക് പുറത്തെടുക്കുകയും രണ്ട് പേർ കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവനക്കാർ ചെറുക്കാൻ ശ്രമിച്ചെങ്കിലും സംഘം അലമാരയിൽ നിന്നും ആഭരണപ്പെട്ടി കൈക്കലാക്കി. തുടർന്ന് ദിവ്യയും ജീവനക്കാരിയും സ്റ്റൂളും മറ്റും ഉപയോഗിച്ച് ഇവരെ തടയാൻ ശ്രമിച്ചതോടെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സനാദും മറ്റുള്ളവരും ഓടിയെത്തുമ്പോഴേക്കും സംഘം കാറിൽ കയറി രക്ഷപ്പെട്ടിരുന്നു. അക്രമികൾ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.

You might also like
India's batting blitz leaves New Zealand with an uphill fight for survival

ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്; വെല്ലിംഗ്ടണിൽ അതിജീവനത്തിനായി ന്യൂസിലൻഡിന് കടുത്ത പോരാട്ടം

Major lapse at Thrissur Medical College; dead body lay in the toilet for 36 hours

തൃശൂർ മെഡിക്കൽ കോളജിൽ വലിയ വീഴ്ച; മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ

DepEd combines teacher laptop distribution with hands-on technology training

അധ്യാപകർക്ക് ലാപ്ടോപ്പ് വിതരണവും പ്രായോഗിക സാങ്കേതിക പരിശീലനവും സംയോജിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് (DepEd)

കാനഡയിൽ മലയാളി യുവാവ്‌ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിൽ

Party says Democratic candidates must reject 'dark money' to participate in 2028 debates.

2028-ലെ സംവാദങ്ങളിൽ പങ്കെടുക്കാൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ‘ഡാർക്ക് മണി’ നിരസിക്കണമെന്ന് പാർട്ടി

PEI പ്രൊവിൻഷ്യൽ നോമിനേഷൻ: 116 വിദേശ പൗരന്മാർക്ക് ഇൻവിറ്റേഷൻ

Top Picks for You
Top Picks for You