newsroom@amcainnews.com

പ്രോട്ടീൻ ലഭിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം

പേശികളുടെ വളർച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും വളരെ പ്രധാനമായ ഒന്നാണ് പ്രോട്ടീൻ. ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും ഏറെ ആവശ്യമായ ഒന്നാണിത്. മാംസം, പാലുൽപ്പന്നങ്ങൾ, പയറുവർഗങ്ങൾ തുടങ്ങിയവയാണ് പലരും പ്രോട്ടീൻ ലഭിക്കാനായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ ചില പഴങ്ങളിൽ നിന്നും ശരീരത്തിന് വേണ്ട പ്രോട്ടീൻ ലഭിക്കും. അത്തരത്തിൽ പ്രോട്ടീൻ ലഭിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

  1. പേരയ്ക്ക – നാരുകൾ, വിറ്റാമിൻ സി, ആൻറിഓക്സിഡൻറുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് പേരയ്ക്ക. കൂടാതെ പ്രോട്ടീനും ധാരാളം അടങ്ങിയ ഒരു പഴമാണ് പേരയ്ക്ക. അതിനാൽ പ്രോട്ടീൻ ലഭിക്കാനായി ഇവ കഴിക്കാം. പേരയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
  2. അവക്കാഡോ – 100 ഗ്രാം അവക്കാഡോയിൽ രണ്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം തുടങ്ങിയവയൊക്കെ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്.
  3. ചക്ക – 100 ഗ്രാം ചക്കയിൽ നിന്നും 1.7 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ ഇവയിൽ നിന്നും നാരുകൾ, വിറ്റാമിൻ ബി6, പൊട്ടാസ്യം തുടങ്ങിയവ ലഭിക്കും.
  4. ആപ്രിക്കോട്ട് – 100 ഗ്രാം ആപ്രിക്കോട്ടിൽ 1.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
  5. ഓറഞ്ച് – ഓറഞ്ചിൽ വിറ്റാമിൻ സിക്ക് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചിൽ നിന്നും 1.2 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ ഇവയിൽ നാരുകളും ആൻറിഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്.
  6. വാഴപ്പഴം – വാഴപ്പഴത്തിൽ പൊട്ടാസ്യത്തിന് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം വാഴപ്പഴത്തിൽ നിന്നും 1.1 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
  7. കിവി – 100 ഗ്രാം കിവിയിൽ 1.1 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒപ്പം വിറ്റാമിൻ സി, കെ, നാരുകളും കിവിയിൽ ഉണ്ട്.
  8. ചെറി – ഒരു കപ്പ് ചെറിയിൽ 1.6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

You might also like

പുതിയ സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 1,000 പിആർ ഇൻവിറ്റേഷൻ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 6,000 അപേക്ഷകർക്ക് പിആർ

മെലിസ ചുഴലിക്കാറ്റ്: കരീബിയൻ രാജ്യങ്ങൾക്ക് സഹായവുമായി കാനഡ

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

യു.എസിൽ 4420 കോടി വായ്പാത്തട്ടിപ്പ്; ഇന്ത്യന്‍ വംശജന്‍ പിടിയിൽ

സ്റ്റെല്ലൻ്റിസ്, ജനറൽ മോട്ടോഴ്‌സ് വാഹനങ്ങളുടെ ഇറക്കുമതി താരിഫ് ഇളവുകൾ വെട്ടിക്കുറച്ച് കനേഡിയൻ സർക്കാർ

Top Picks for You
Top Picks for You