ഓഗസ്റ്റിലെ ഏഴാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടത്തി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 19-ന് നടന്ന ഈ നറുക്കെടുപ്പിലൂടെ 5,000 അപേക്ഷകർക്കാണ് ഐആർസിസി ഇൻവിറ്റേഷൻ നൽകിയത്. കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോർ 382 ഉള്ളവരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. ഓഗസ്റ്റ് 6 ന് നടന്ന മുൻ ഫ്രഞ്ച് ഭാഷാ നറുക്കെടുപ്പിനേക്കാൾ ഒമ്പത് പോയിൻ്റ് കുറവായിരുന്നു ഏറ്റവും പുതിയ നറുക്കെടുപ്പിന്‍റെ കട്ട്ഓഫ്. 2025 മാർച്ചിന് ശേഷമുള്ള ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ കട്ട്ഓഫും ഇതാണ്. ഇത് വർഷാരംഭം മുതൽ IRCC നടത്തുന്ന 49-ാമത് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ്.







