നോർത്ത് വെസ്റ്റേൺ ബ്രിട്ടിഷ് കൊളംബിയയിലെ റെഡ് ക്രിസ് ഖനിയിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി പ്രീമിയർ ഡേവിഡ് എബി അറിയിച്ചു. ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചലിനെ തുടർന്നാണ് അപകടമുണ്ടായത്. ബ്രിട്ടീഷ് കൊളംബിയ സ്വദേശികളായ രണ്ടുപേരും ഒന്റാരിയോയിൽ നിന്നുള്ള ഒരാളുമാണ് ഖനിയിൽ കുടിങ്ങിക്കിടക്കുന്നത്.
നേരത്തെയും ഇവിടെ മണ്ണിടിച്ചാലുണ്ടായതായും രക്ഷാപ്രവർത്തനത്തിന് എത്ര സമയമെടുക്കുമെന്ന് പറയാൻ കഴിയില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഡേവിഡ് എബി പറഞ്ഞു. അതേസമയം തൊഴിലാളികൾ സുരക്ഷിതരാണെന്നും ആവശ്യമായ വെള്ളം, ഭക്ഷണം എന്നിവ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രീമിയർ വ്യക്തമാക്കി.