newsroom@amcainnews.com

കെലോവ്‌ന ആശുപത്രിയിലെ പ്രതിസന്ധി: ഹെല്‍ത്ത് അതോറിറ്റി മേധാവി സ്ഥാനമൊഴിഞ്ഞു

കാലാവധി തീരുന്നതിന് സ്ഥാനമൊഴിഞ്ഞ് ബ്രിട്ടിഷ് കൊളംബിയ ഇന്റീരിയര്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി സൂസന്‍ ബ്രൗണ്‍. ജീവനക്കാരുടെ ക്ഷാമം കാരണം കെലോവ്‌ന ജനറല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് യൂണിറ്റ് (കുട്ടികളുടെ വിഭാഗം) അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് തീരുമാനം. മെയ് 26-ന് അടച്ച പീഡിയാട്രിക് വിഭാഗം വീണ്ടും തുറക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ കൂടി ഭാഗമായാണ് സൂസന്‍ ബ്രൗണിന്റെ രാജി. ഈ വിഭാഗത്തിലേക്ക് നാല് പുതിയ ഡോക്ടര്‍മാര്‍ ചുമതലയേറ്റെങ്കിലും, യൂണിറ്റ് സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ജീവനക്കാര്‍ ഇപ്പോഴുമില്ലെന്ന് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച സൂസന്‍ ബ്രൗണ്‍ ഈ വര്‍ഷം അവസാനം വരെ സ്ഥാനത്ത് തുടരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്താണ് ആറ് മാസം മുന്‍പേ സ്ഥാനമൊഴിയുന്നത്. നിലവിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സില്‍വിയ വെയറിനെ ഇടക്കാല പ്രസിഡന്റും സിഇഒ ആയും നിയമിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് കൊളംബിയയിലുടനീളം ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് മൂലം നേരിടുന്ന പ്രശ്‌നങ്ങളുടെ ഭാഗമാണ് കെലോവ്‌നയിലെ ഈ യൂണിറ്റിന്റെ അടച്ചിടല്‍. നിലവില്‍ കെലോവ്‌ന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗം കുട്ടികള്‍ക്ക് അത്യാവശ്യ ചികിത്സ നല്‍കുന്നുണ്ടെങ്കിലും, രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല. ജൂലൈ 4 വരെ യൂണിറ്റ് അടച്ചിടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.

You might also like

ഇന്ത്യയില്‍ വിദേശികള്‍ സുരക്ഷിതരല്ല; ഒറ്റക്ക് യാത്രചെയ്യരുത് : മുന്നറിയിപ്പുമായി യുഎസ്

ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ അനുവദിച്ചില്ല; അമ്മയുടെ തല ചുമരിൽ ഇടിച്ചു കൊലപ്പെടുത്തി, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; മകന് ജീവപര്യന്തം

വീസ നടപടിക്രമങ്ങള്‍ കര്‍ശനമാക്കി യുഎസ്; വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരസ്യപ്പെടുത്തണം

ബീച്ചിൽ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് 20 പേർക്ക് പരിക്ക്; അപകടം സൗത്ത് കരോലിനയിൽ

കാനഡയിലെ മുന്‍ ലിബറല്‍ കാബിനറ്റ് മന്ത്രി ജോണ്‍ മക്കല്ലം അന്തരിച്ചു

`കാനഡയിലെ യാഥാര്‍ത്ഥ്യം ഇതാണ്, ഇന്ത്യ തന്നെയാണ് നല്ലത്’; വൈറല്‍ വീഡിയോയുമായി യുവതി

Top Picks for You
Top Picks for You