newsroom@amcainnews.com

‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പിജെ… കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പി. ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകൾ

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സമാപിച്ചതിനു പിന്നാലെ കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ പി.ജയരാജനെ പുകഴ്ത്തി ഫ്ലക്സ് ബോർഡുകൾ. ‘‘തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പിജെ’’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് ജയരാജന്റെ ചിത്രമടക്കം സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യങ്സ് കക്കോത്ത്’ എന്ന പേരിലാണ് ബോർഡുകൾ.

ഇത്തവണ സംസ്ഥാന സമ്മേളനത്തിനു ശേഷം പി.ജയരാജൻ പാർട്ടി സെക്രട്ടേറിയറ്റിൽ ഉണ്ടാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. പ്രായപരിധി മാനദണ്ഡം മൂലം ജയരാജന് ഇനിയൊരവസരം ഉണ്ടാകാനുമിടയില്ല. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ട് നേതൃത്വം കടുത്ത ജാഗ്രത പുലർത്തിയിരുന്നു.

സംസ്ഥാന കമ്മിറ്റിയിൽനിന്ന് തഴഞ്ഞെങ്കിലും കേന്ദ്രകമ്മിറ്റിയിൽ ഇടം നൽകുമെന്നാണ് ഒരു വിഭാഗം കരുതിയിരുന്നത്. മധുരയിൽ പാർട്ടി കോൺഗ്രസ് സമാപിച്ചിട്ടും അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെയാണ് ജയരാജനെ അനുകൂലിച്ച് ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

You might also like

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ബോക്സോഫീസില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി ‘സുമതി വളവ്’ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്നു

Top Picks for You
Top Picks for You