newsroom@amcainnews.com

ആ​ഗോള തലത്തിൽ ചർച്ചാ വിഷയം ജിമ്മി കാർട്ടർ! ജിമ്മി കാർട്ടർക്കും ഇന്ത്യക്കുമിടയിലെ ഒരു രസകരമായ ബന്ധം

അന്തരിച്ച മുൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറാണ് ആ​ഗോള തലത്തിൽ ചർച്ചാ വിഷയം. രാജ്യത്തെ സംബന്ധിച്ചും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജിമ്മി കാർട്ടറുടെ ഭരണകാലം മുതലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുന്നത്. ഊർജം, മാനുഷിക ബന്ധം, സാങ്കേതികവിദ്യ, ബഹിരാകാശ സഹകരണം, സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഇരു രാജ്യങ്ങളും നല്ല ബന്ധം പുലർത്തി.

2000കളുടെ മധ്യത്തിൽ, ഇരു രാജ്യങ്ങളും സമ്പൂർണ്ണ സിവിൽ ആണവ സഹകരണത്തിനായി പ്രവർത്തിക്കുന്നതിനുള്ള ഒരു സുപ്രധാന ഉടമ്പടിയും ഉണ്ടാക്കിയിരുന്നു. ഇന്ത്യയുമായി എല്ലാക്കാലത്തും നല്ല ബന്ധം പുലർത്തിയിരുന്ന അമേരിക്കൻ പ്രസിഡന്റായിരുന്നു അദ്ദേഹം.

എന്നാൽ രസകരമായ മറ്റൊരു ബന്ധം കൂടി കാർട്ടർക്കും ഇന്ത്യക്കുമിടയിലുണ്ട്. ഹരിയാനയിലെ ഒരു​ ഗ്രാമമായ ‘കാർട്ടർപുരി’ യ്ക്ക് ആ പേര് വന്നത് ജിമ്മി കാർട്ടറിന്റെ സന്ദർശനത്തിനു ശേഷമാണ്. 1978 ജനുവരി 3 ന് ജിമ്മി കാർട്ടർ ഡൽഹിയിൽ നിന്ന് ഒരു മണിക്കൂർ അകലെയുള്ള ഹരിയാനയിലെ ദൗലത്പൂർ നസിറാബാദിൽ സന്ദർശനം നടത്തിയിരുന്നു. കൂടെ അന്നത്തെ പ്രഥമ വനിത റോസലിൻ കാർട്ടറും ഉണ്ടായിരുന്നു.

ജിമ്മി കാർട്ടർ സന്ദർശിച്ചു പോയതിന്റെ ആദര സൂചകമായാണ് നാട്ടുകാർ കാർട്ടർപുരി പുനർനാമകരണം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിനു ശേഷം അന്നുമുതൽ ‘കാർട്ടർപുരി’യിൽ ജനുവരി 3 അവധി ദിനമായി പ്രഖ്യാപിച്ചു. 2022 ൽ കാർട്ടറിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചപ്പോൾ ഗ്രാമവാസികൾ വമ്പിച്ച ആഘോഷങ്ങൾ സംഘടിപ്പിക്കുകയും അദ്ദേഹത്തെ ആദരിയ്ക്കുകയും ചെയ്തു.

രാജ്യത്തെ അടിയന്തരാവസ്ഥാ കാലം കഴിഞ്ഞ് ജനതാ പാർട്ടിയുടെ വിജയത്തിന് ഒരു വർഷത്തിന് ശേഷമാണ് മുൻ അമേരിക്കൻ പ്രസിഡൻ്റിന്റെ ഇന്ത്യാ സന്ദർശനമുണ്ടായത്. സന്ദർശന സമയത്ത് അദ്ദേഹം പാർലമെൻ്റിനെയും അഭിസംബോധന ചെയ്തിരുന്നു.

You might also like

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

Governments that fear questions; Press freedom in the dock from the White House to Kerala

ചോദ്യങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങൾ; വൈറ്റ് ഹൗസ് മുതൽ കേരളം വരെ പത്രസ്വാതന്ത്ര്യം പ്രതിക്കൂട്ടിൽ

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Flying in by plane, robbing on scooters: High-tech theft gang from UP caught in Kerala

വിമാനത്തിൽ പറന്നെത്തും, സ്കൂട്ടറിൽ കവർച്ച; യുപിയിലെ ഹൈടെക് മോഷണ സംഘം കേരളത്തിൽ പിടിയിൽ

Top Picks for You
Top Picks for You