newsroom@amcainnews.com

ടൊറൻ്റോ-അമൃത്സർ സർവീസ് അവസാനിപ്പിച്ച് ഇറ്റാലിയൻ എയർലൈൻസ്

ടൊറൻ്റോയിൽ നിന്ന് ഇന്ത്യയിലെ അമൃത്സറിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് സ്വകാര്യ ഇറ്റാലിയൻ എയർലൈൻസ് നിയോസ്. രാഷ്ട്രീയ അസ്ഥിരതയും ബുക്കിങ്ങിലെ കുറവും കാരണമാണ് ഇത്തരമൊരു നടപടിയെന്ന് എയർലൈൻ അറിയിച്ചു.ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ അമൃത്സറിലേക്ക് ടൊറൻ്റോയിൽ നിന്ന് ആഴ്ചതോറുമായിരുന്നു എയർലൈൻ സർവീസ് നടത്തിയിരുന്നു.

സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിൽ ബുദ്ധിമുട്ടേണ്ടി വന്ന യാത്രക്കാർക്ക് റീഫണ്ട് നൽകും. www.neosair.com വഴി നേരിട്ട് ബുക്ക് ചെയ്തവർക്ക് വിശദമായ റീഫണ്ട് നിർദ്ദേശങ്ങളടങ്ങിയ ഇമെയിൽ ലഭിക്കും. അതേസമയം ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്ത ഉപഭോക്താക്കൾ അവരുടെ ഏജന്റുമായി നേരിട്ട് ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.

You might also like

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

ഫ്ലോറിഡയിൽ ഫസ്റ്റ് കസിൻ വിവാഹം നിരോധിക്കാനായി കൊണ്ടുവന്ന വിവാദ ബിൽ നിയമസഭയിൽ പരാജയപ്പെട്ടു

Top Picks for You
Top Picks for You