newsroom@amcainnews.com

പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ട് ആറുമാസം; പരാതിക്കാരൻറെ മൊഴി പോലും എടുത്തില്ലെന്ന് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ്‌ ഷമ്മാസ്

കണ്ണൂർ: പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലൻസിനു പരാതി നൽകിയിട്ട് ആറുമാസമായെന്നും പരാതിക്കാരൻറെ മൊഴി പോലും ഇതുവരെ എടുത്തില്ല എന്നും കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ്‌ ഷമ്മാസ്. ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്താകും എന്നത് കൊണ്ടാണ് അന്വേഷണം നീട്ടുന്നത്. വിജിലൻസ് അന്വേഷണം ആട്ടിമറിക്കാൻ കാരണം ഉന്നത സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും ഇതിൽ പങ്കുള്ളത് കൊണ്ടാണ്. ഈ ബിനാമി ഇടപാടിൽ ദിവ്യ എന്ന ചെറിയ മീൻ മാത്രമല്ല ഉള്ളത്, നീതി തേടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട് എന്നും മുഹമ്മദ്‌ ഷമ്മാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിപി ദിവ്യയെ ജയിലിൽ സന്ദർശിച്ച ഒരാൾ എംവി ഗോവിന്ദൻറെ ഭാര്യ ശ്യാമളയാണ്. ജയിലിൽ കിടക്കുന്ന മട്ടന്നൂരിലെ സഖാക്കളേ കണ്ടില്ലല്ലോ. അപ്പോൾ കൂട്ടിവായിച്ചാൽ മനസ്സിലാകും. ഇവർ ഒരു കണ്ണിയാണ്. എംവി ഗോവിന്ദനെതിരെ രാവിലെ മുതൽ ഗുരുതരമായ ആരോപണം വന്നു. ഒരു സിപിഎം നേതാവ് മറുപടി പറഞ്ഞോ? കുടുംബത്തെ പറഞ്ഞു, ഗോവിന്ദൻ മറുപടി പറഞ്ഞില്ല എന്നും മുഹമ്മദ്‌ ഷമ്മാസ് ആരോപിക്കുന്നു.

You might also like

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

പശ്ചിമേഷ്യയിലെ യുദ്ധം: ഇന്ധനപ്രതിസന്ധി രൂക്ഷം, കേന്ദ്ര മന്ത്രിമാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക്

ജെഫ്രി എപ്സ്റ്റീൻ കേസ്: ബിൽ ഗേറ്റ്സ് ജൂണിൽ യുഎസ് കോൺഗ്രസ് സമിതിക്ക് മുന്നിൽ മൊഴി നൽകും

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

പതിനാല് വർഷത്തെ നേതൃത്വം അവസാനിപ്പിച്ചു; ഫ്രാങ്കോയിസ് ലെഗോൾട്ടിന്റെ രാഷ്ട്രീയ വിടവാങ്ങൽ; ക്യൂബെക്കിനെ നയിക്കാൻ ഇനി രണ്ടാമത്തെ വനിതാ പ്രീമിയർ

സാങ്കേതിക തകരാർ, ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിക്കുന്നു; കാനഡയിലും അമേരിക്കയിലുമായി പത്ത് ലക്ഷത്തിലധികം യൂണിറ്റുകൾക്ക് വിലക്ക്

Top Picks for You
Top Picks for You