വാഹന വില വർധനയെ തുടർന്ന് ജൂണിൽ പണപ്പെരുപ്പ നിരക്ക് 1.9% ആയി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മെയ് മാസത്തിൽ 1.7 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്. യാത്രാ വാഹനങ്ങളുടെ വില ജൂണിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3.2 ശതമാനത്തിൽ നിന്ന് 4.1 ശതമാനമായി. കൂടാതെ 18 മാസത്തിനിടെ ആദ്യമായി ഉപയോഗിച്ച കാറുകളുടെ വിലയും വർധിച്ചതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം ഊർജ്ജം ഒഴികെ, വാർഷിക പണപ്പെരുപ്പം ജൂണിൽ 2.7 ശതമാനമായി. ഊർജ്ജം ഒഴികെ, വാർഷിക പണപ്പെരുപ്പം ജൂണിൽ 2.7 ശതമാനമായി. കൂടാതെ ഷെൽട്ടർ പണപ്പെരുപ്പവും കുറഞ്ഞു. ജൂണിൽ ഒരു ശതമാനം പോയിൻ്റിന്‍റെ പത്തിലൊന്ന് ഇടിഞ്ഞ് ജൂണിൽ 2.9 ശതമാനമായി.