newsroom@amcainnews.com

ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി: റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ മടക്കിനൽകിയത് 827 കോടി രൂപ

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകളുടെ പ്രതിസന്ധി മൂലം റദ്ദായ ടിക്കറ്റുകളുടെ റീഫണ്ട് തുകയായി ഇതുവരെ 827 കോടി രൂപ കമ്പനി മടക്കിനൽകി. 9.55 ലക്ഷം പിഎൻആറുകൾക്കാണ് (പാസഞ്ചർ നെയിം റെക്കോർഡുകൾ) ഇത്രയും തുക മടക്കിനൽകിയത്. പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡിസംബർ 1 മുതൽ 7 വരെ മാത്രം 5.86 ലക്ഷം പിഎൻആർ ടിക്കറ്റുകളാണ് റദ്ദായത്. ഇവയുടെ മാത്രം റീഫണ്ട് മൂല്യം 569.65 കോടിയാണ്. നവംബർ 21 മുതൽ ഡിസംബർ 7 വരെ ഇത് ആകെ 827 കോടി രൂപയാണ്.

തുക റീഫണ്ട് ചെയ്യാനായി കേന്ദ്രം നിശ്ചയിച്ച സമയപരിധി ഞായറാഴ്ച രാത്രി 8 വരെയായിരുന്നു. വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ 4,500 ബാഗുകൾ ഇതുവരെ ഉപയോക്താക്കളുടെ വീടുകളിലെത്തിച്ചു. ബാക്കി 4,500 ബാഗുകൾ അടുത്ത 36 മണിക്കൂറിനുള്ളിൽ നൽകും. തിങ്കളാഴ്ച 1802 സർവീസുകൾ നടത്തുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. ഏകദേശം 500 സർവീസുകളാണ് റദ്ദാവുക.

You might also like

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

ഇറാന്റെ പോരാട്ടവീര്യത്തെയും പ്രത്യാക്രമണ ശേഷിയെയും ഗൗരവമായി കണക്കിലെടുത്തില്ല; അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് മുൻ കനേഡിയൻ ജനറൽ

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

Top Picks for You
Top Picks for You