newsroom@amcainnews.com

ഉഭയകക്ഷിവ്യാപാരം ശക്തമാക്കാന്‍ ഇന്ത്യ-റഷ്യ ധാരണ

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷാവസാനം പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ക്കായാണ് ജയ്‌ശങ്കർ റഷ്യയിലെത്തിയത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരുരാജ്യങ്ങളും സഹകരണം തുടരുമെന്നും ജയ്‌ശങ്കർ പറഞ്ഞു. റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മന്റുറോവുമായും ജയ്‌ശങ്കർ ചര്‍ച്ച നടത്തി.

ഇന്ത്യ-റഷ്യ ഉഭയകക്ഷിവ്യാപാരം തീരുവ, നിയന്ത്രണ തടസ്സങ്ങള്‍ മറികടന്ന് സന്തുലിതവും സുസ്ഥിരവുമായ രീതിയില്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകരാജ്യങ്ങളില്‍ ഏറ്റവും സുദൃഢമായ ഉഭയകക്ഷിബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ സെര്‍ഗെയ് ലാവ്‌റോവുമൊത്ത് നടത്തിയ സംയുക്ത മാധ്യമസമ്മേളനത്തില്‍ പറഞ്ഞു.

You might also like

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

പട്രീഷ്യ ഫെർഗൂസൺ വധക്കേസ്: സെർജ് ഔഡെറ്റിന്റെ വിചാരണയിൽ അന്തിമവാദം പൂർത്തിയായി; പ്രതിഭാഗം ഉന്നയിക്കുന്നത് തെളിവില്ലായ്മ

​ഫോക്സ്‌വാഗൺ വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യത; കാനഡയിൽ 13,000-ത്തിലധികം കാറുകൾ തിരിച്ചുവിളിക്കുന്നു

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

​​”എൻ്റെ വിരലുകൾ എണ്ണി നോക്കൂ”; ​ഇറാൻ്റെ നുണപ്രചാരണങ്ങൾക്ക് കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ പങ്കുവെച്ചു നെതന്യാഹുവിന്റെ മറുപടി

Top Picks for You
Top Picks for You