newsroom@amcainnews.com

ഇന്ത്യ- ചൈന വിമാനസര്‍വീസ് പുനരാരംഭിച്ചു

അഞ്ച് വർഷത്തിന് ശേഷം ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ. ഇന്നലെ രാത്രി 10 മണിയോടെ കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ഗ്യാങ്‌സൂവിലേക്ക് വിമാനം പറന്നുയര്‍ന്നു. ഇന്‍ഡിഗോയുടെ A320 നിയോ വിമാനത്തില്‍ 176 യാത്രക്കാരാണ് ചൈനയിലേക്ക് യാത്ര ആയത്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ അസ്വാരസ്യങ്ങള്‍ മൂലം ഈ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നടന്ന ചെറു പരിപാടിയില്‍ എന്‍എസ്‌സിബിഐ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പി ആര്‍ ബിറിയ ചടങ്ങില്‍ സംസാരിച്ചു. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും ഈ വിമാന സര്‍വീസ് ഒരുപോലെ ഉപകാരപ്പെടുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

You might also like

പുതിയ സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 1,000 പിആർ ഇൻവിറ്റേഷൻ

എഡ്മൻ്റൺ നിവാസികളിൽ പകുതിയിലധികം പേരും കുടിയേറ്റം നഗരത്തിന് ഗുണകരമല്ലെന്ന് വിശ്വസിക്കുന്നവർ

പ്രതിവർഷം $1,100 വരെ ലാഭിക്കാൻ കഴിഞ്ഞേക്കും! വരാനിരിക്കുന്ന ബജറ്റിൽ പേഴ്സണൽ സപ്പോർട്ട് വർക്കർമാർക്ക് പുതിയ നികുതി ഇളവ് പ്രഖ്യാപിക്കുമെന്ന് കനേഡിയൻ തൊഴിൽ മന്ത്രി

ബ്രസീലിലെ ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും നടത്തിയ വേട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി; കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധം

താരിഫ് തിരിച്ചടിയായി: ജീവനക്കാരെ പുറത്താക്കി സിഎൻ റെയിൽ

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; വര്‍ക് പെര്‍മിറ്റ് പുതുക്കൽ നടപടികള്‍ കര്‍ശനമാക്കി യുഎസ്

Top Picks for You
Top Picks for You